പ്രായം കൂടുമ്പോൾ വീര്യം കൂടുന്ന ആൻഡേഴ്സൺ!! ഐ സി സി റാങ്കിംഗിൽ ഒന്നാമത്

Newsroom

ഏറ്റവും പുതിയ എംആർഎഫ് ടയേഴ്‌സ് ഐസിസി പുരുഷന്മാരുടെ ടെസ്റ്റ് ബൗളിംഗ് റാങ്കിംഗിൽ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെയും ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിനെയും പിന്തള്ളി ഇംഗ്ലണ്ട് പേസർ ജെയിംസ് ആൻഡേഴ്സൺ ഒന്നാമത് എത്തി. കഴിഞ്ഞയാഴ്ച മൗണ്ട് മൗംഗനൂയിയിൽ ന്യൂസിലൻഡിനെതിരായ 267 റൺസിന്റെ ശക്തമായ വിജയത്തിൽ ഇംഗ്ലണ്ടിനായി ഏഴ് വിക്കറ്റ് നേട്ടം കൊയ്യാൻ ആൻഡേഴ്സണ് ആയിരുന്നു. ഇതിനു പിന്നാലെയാണ് ഒന്നാം റാങ്കിലേക്ക് എത്തിയത്.

Picsart 23 02 22 13 53 49 162

ടെസ്റ്റ് റാങ്കിംഗിൽ ആൻഡേഴ്സൺ ഒന്നാം സ്ഥാനം നേടുന്നത് ഇത് ആറാം തവണയാണ്. 2018ൽ ആയിരുന്നു അദ്ദേഹം അവസാനം ഒന്നാമത് എത്തിയത്. ഇന്ത്യൻ താരം അശ്വിൻ ആണ് രണ്ടാം സ്ഥാനത്ത്. ആൻഡേഴ്സണ് 2 റേറ്റിംഗ് പോയിന്റ് മാത്രം പിറകിലാണ് അശ്വിൻ. ഓസ്ട്രേലിയ ക്യാപ്റ്റൻ കമ്മിൻസ് മൂന്നാം സ്ഥാനത്തേക്ക് താഴ്ന്നു.