മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ അലസ്റ്റർ കുക്ക് പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു, 20 വർഷം നീണ്ട കരിയറിന് ആണ് അദ്ദേഹം അവസാനമിട്ടത്. കുക്ക് 2018ൽ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചെങ്കിലും കൗണ്ടി ചാമ്പ്യൻഷിപ്പ് ടീമായ എസെക്സിനൊപ്പം കളിക്കുന്നുണ്ടായിരുന്നു. 5 വർഷം അദ്ദേഹം അവിടെ കളിച്ചു. എസെക്സുമായുള്ള കുക്കിന്റെ കരാർ അവസാനിച്ചതോടെ അദ്ദേഹം വിരമിക്കാൻ തീരുമാനിച്ചു.
59 ടെസ്റ്റുകളിൽ അദ്ദേഹം ഇംഗ്ലണ്ടിനെ നയിച്ചിട്ടുണ്ട്. അതിൽ 24 മത്സരങ്ങളും വിജയിച്ചു. നാല് ആഷസ് പരമ്പര വിജയങ്ങളിൽ അദ്ദേഹത്തിന്റെ നേതൃത്വം നിർണായകമായിരുന്നു. അതിൽ രണ്ടെണ്ണം അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിക്ക് കീഴിലായിരുന്നു. കൂടാതെ, 50 ടെസ്റ്റ് മത്സരങ്ങൾ വിജയിച്ച ആദ്യ ഇംഗ്ലണ്ട് കളിക്കാരനായിരുന്നു കുക്ക്. 161 ടെസ്റ്റ് കളിച്ച താരം 12472 റൺസ് എടുത്തിട്ടുണ്ട്.