ആകാശ് ദീപിന്റെ വരവ്, ഇന്ത്യയുടെ ബെഞ്ച് സ്ട്രെംഗ്ത്ത് വര്‍ദ്ധിപ്പിച്ചിരിക്കുന്നു – രോഹിത് ശര്‍മ്മ

Sports Correspondent

ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് പരമ്പര വിജയത്തിന് ശേഷം ആകാശ് ദീപ് സിംഗിനെ പുകഴ്ത്തി ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മ. ഒട്ടേറെ ആഭ്യന്തര മത്സരങ്ങള്‍ കളിച്ചിട്ടുള്ളയാളാണ് ആകാശ് ദീപ് എന്നും ടീം എന്ത് ദൗത്യമാണോ താരത്തെ ഏല്പിക്കുന്നു അത് ചെയ്യുവാന്‍ കഴിവുള്ള താരമാണ് അദ്ദേഹം എന്നും രോഹിത് കൂട്ടിചേര്‍ത്തു.

മികച്ച ക്വാളിറ്റിയും സ്കില്ലുമുള്ള താരത്തിന്റെ ശരീര ഘടനയും ദൈര്‍ഘ്യമേറിയ സ്പെല്ലുകളും വേഗത്തിൽ പന്തെറിയുവാനും സഹായിക്കുന്നുവെന്നും ഇപ്പോള്‍ ഇന്ത്യയുടെ പേസ് ബൗളിംഗ് കരുത്ത് വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരു പറ്റം ബൗളര്‍മാരെ സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം എന്നും രോഹിത് പറഞ്ഞു.

Akashdeepsingh

ഇപ്പോള്‍ വളരെ അധികം ക്രിക്കറ്റ് നടക്കുന്നതിനാൽ തന്നെ പരിക്ക് തലവേദനയാണെന്നും അത്തരം ഘട്ടത്തിൽ ടീമിന്റെ ബെഞ്ച് സ്ട്രെംഗ്ത്ത് വര്‍ദ്ധിപ്പിക്കുന്നതിന് ആകാശ് ദീപിനെ പോലെയുള്ള താരങ്ങള്‍ക്ക് സാധിക്കുമെന്നും രോഹിത് സൂചിപ്പിച്ചു.