ആകാശ് ദീപിന്റെ തകർപ്പൻ അരങ്ങേറ്റം, ആദ്യ സെഷൻ ഇന്ത്യക്ക് സ്വന്തം

Newsroom

Picsart 24 02 23 10 51 43 500
Download the Fanport app now!
Appstore Badge
Google Play Badge 1

ഇംഗ്ലണ്ടിന് എതിരായ നാലാം ടെസ്റ്റിൽ ഇന്ത്യക്ക് മികച്ച തുടക്കം. മത്സരത്തിന്റെ ആദ്യ സെഷനിൽ 5 വിക്കറ്റുകൾ വീഴ്ത്താൻ ഇന്ത്യക്ക് ആയി. ഇപ്പോൾ ഇംഗ്ലണ്ട് 112-5 എന്ന നിലയിലാണ്. അരങ്ങേറ്റക്കാരൻ ആകാശ് ദീപിന്റെ ഗംഭീര ബൗളിംഗ് ആണ് ഇന്ത്യക്ക് കരുത്തായത്.ഇന്ത്യ വീഴ്ത്തിയ അഞ്ച് വിക്കറ്റിൽ  മൂന്ന് വിക്കറ്റുകളും വീഴ്ത്തിയത് ആകാശ് ദീപ് ആണ്.

ഇന്ത്യ 24 02 23 10 52 00 025

11 റൺസ് എടുത്ത ഡക്കറ്റ് ജുറലിന് ക്യാച്ച് നൽകിയാണ് പുറത്തായത്. ഇതിനു പിന്നാലെ ഒലി പോപ് റൺ ഒന്നും എടുക്കാതെ ആകാശിന് മുന്നിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങി. 42 റൺസ് എടുത്ത ക്രോലിയുടെ വിക്കറ്റ് തെറിപ്പിക്കാനും ആകാശ് ദീപിന്. മത്സരത്തിൽ ആദ്യ ഓവറിക് സാക് ക്രോലിയെ ആകാശ് ബൗൾഡ് ആക്കിയിരുന്നു‌. പക്ഷെ ആ ബോൾ നോബോൾ ആയിരുന്നു. ആ നിരാശ അവസാനം സാക്ക് ക്രോലിയെ പുറത്താക്കി കൊണ്ട് തന്നെ ആകാശ് ദീപ് തീർത്തു.

ഇതിനു ശേഷം നന്നായൊ ബാറ്റു ചെയ്ത ബെയർ സ്റ്റോയെ അശ്വിൻ പുറത്താക്കി. 35 പന്തിൽ നിന്ന് 38 റൺസ് എടുത്താണ് താരം പുറത്തായത്‌. ലഞ്ചിന് പിരിയുന്നതിന് തൊട്ടു മുന്നെയുള്ള ബൗളിൽ ബെൻ സ്റ്റോക്സും പുറത്തായി. സ്റ്റോക്സിനെ ജഡേജയാണ് പുറത്താക്കിയത്.

ലഞ്ചിന് പിരിയുമ്പോൾ 16 റൺസുമായി റൂട്ടാണ് ക്രീസിൽ ഉള്ളത്.