അഫ്ഗാനിസ്ഥാൻ ന്യൂസിലൻഡ് ടെസ്റ്റ് മഴ കാരണം പൂർണ്ണമായും ഉപേക്ഷിച്ചു

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ നടക്കേണ്ടിയിരുന്ന അഫ്ഗാനിസ്ഥാനും ന്യൂസിലൻഡും തമ്മിലുള്ള ഏക ടെസ്റ്റ് തുടർച്ചയായ മഴയെത്തുടർന്ന് അവസാന ദിനവും ഉപേക്ഷിക്കാൻ നിർബന്ധിതരായി. ഇരു ടീമുകളും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരമായിരുന്നു ഇത്, എന്നാൽ മോശം കാലാവസ്ഥ കാരണം ഷഹീദ് വിജയ് സിംഗ് പതിക് സ്റ്റേഡിയത്തിലെ ഗ്രൗണ്ട് കളിക്കാൻ യോഗ്യമല്ലാതായി 5 ദിവസവും തുടർന്നു.

Picsart 24 09 11 13 24 49 854

ഗ്രേറ്റർ നോയിഡയിൽ ഇപ്പോഴും മഴ പെയ്യുകയാണ്, അഫ്ഗാനിസ്ഥാൻ vs ന്യൂസിലൻഡ് ടെസ്റ്റിൻ്റെ അവസാന ദിവസം നിർത്തിവെച്ചതായി ഒരു ഔദ്യോഗിക പ്രസ്താവനയിലൂടെ ഒഫീഷ്യൽസ് സ്ഥിരീകരിച്ചു.

1998 ഡിസംബറിൽ ഡുനെഡിനിൽ ന്യൂസിലൻഡും ഇന്ത്യയും തമ്മിൽ നടന്ന മത്സരത്തിന് ശേഷം ഒരു ടെസ്റ്റ് മുഴുവനായും ഒരു പന്ത് പോലും എറിയാൻ ആകാതെ നഷ്ടപ്പെടുന്നത് ഇതാദ്യമാണ്.