ഷാർജയിൽ നടന്ന രണ്ടാം ഏകദിനത്തിലും ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് അഫ്ഗാനിസ്ഥാൻ ചരിത്രം കുറിച്ചു. ഇന്ന് 177 റൺസിൻ്റെ ആധിപത്യ വിജയത്തോടെ അവർ പരമ്പര സ്വന്തമാക്കി. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ 2-0 ന് അപരാജിത ലീഡ് നേടി അവർ നേടി. 311/4 എന്ന മികച്ച സ്കോർ നേടിയ അഫ്ഗാനിസ്താൻ ദക്ഷിണാഫ്രിക്കയെ അഫ്ഗാനിസ്ഥാൻ വെറും 134 റൺസിന് പുറത്താക്കി.

ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാനെ 110 പന്തിൽ 105 റൺസ് നേടിയ റഹ്മാനുള്ള ഗുർബാസിൻ്റെ സെഞ്ചുറിയാണ് മികച്ച സ്കോറിലേക്ക് എത്തിച്ചത്. 50 പന്തുകളിൽ നിന്ന് അസ്മത്തുള്ള ഒമർസായി 86* റൺസും റഹ്മത്ത് ഷായുടെ 50 റൺസും ടീമിന് കരുത്തായി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് തുടക്കം മുതൽ തുടർച്ചയായി വിക്കറ്റുകൾ നഷ്ടമായി. റാഷിദ് ഖാൻ തൻ്റെ 9 ഓവറിൽ 19 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റ് വീഴ്ത്തി, നംഗേയാലിയ ഖരോട്ടെ 4 വിക്കറ്റും വീഴ്ത്തി.
അഫ്ഗാനിസ്ഥാൻ്റെ വിജയം പരമ്പരയിലെ അവരുടെ തുടർച്ചയായ രണ്ടാം വിജയമാണ്. ഇതാദ്യാമായാണ് അഫ്ഗാനിസ്താൻ ദക്ഷിണാഫ്രിക്കക്ക് എതിരെ ഒരു പരമ്പര വിജയിക്കുന്നത്.