അഫ്ഗാൻ ന്യൂസിലൻഡ് ടെസ്റ്റ് സെപ്റ്റംബറിൽ, ഇന്ത്യ അഫ്ഗാന്റെ ഹോം ഗ്രൗണ്ടാകും

Newsroom

ഒരിക്കൽ കൂടെ ഇന്ത്യ അഫ്ഗാനിസ്ഥാന്റെ ഹോം ഗ്രൗണ്ടാകും. സെപ്തംബറിൽ ഇന്ത്യയിലെ ഗ്രേറ്റർ നോയിഡ സ്‌പോർട്‌സ് കോംപ്ലക്‌സ് ഗ്രൗണ്ടിൽ അഫ്ഗാനിസ്ഥാൻ ന്യൂസിലൻഡിനെ ഒരു ടെസ്റ്റ് മത്സരത്തിൽ നേരിടും. കളിയിലെ ഏറ്റവും ദൈർഘ്യമേറിയ ഫോർമാറ്റിൽ ഇതാദ്യമായാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. ഈ നാഴികക്കല്ല് മത്സരം അഫ്ഗാനിസ്ഥാൻ്റെ പത്താം ടെസ്റ്റ് മത്സരമാകും.

ഇന്ത്യ 24 07 27 00 12 02 564

മുമ്പ് അഫ്ഗാനിസ്ഥാൻ്റെ ഹോം ഗ്രൗണ്ടായി സേവനമനുഷ്ഠിച്ച ഗ്രേറ്റർ നോയിഡ സ്‌പോർട്‌സ് കോംപ്ലക്‌സ് ഗ്രൗണ്ട് അതിൻ്റെ ആദ്യ ടെസ്റ്റ് മത്സരത്തിന് ഇതിലൂടെ ആതിഥേയത്വം വഹിക്കും. ടെസ്റ്റ് സെപ്റ്റംബർ 9 മുതൽ 13 വരെ നടക്കാൻ ആണ് സാധ്യത. ന്യൂസിലൻഡിൻ്റെ മൂന്ന് ടെസ്റ്റ് മത്സരങ്ങൾ ഉള്ള ഇന്ത്യം പര്യടനത്തിന് ഏകദേശം ഒരു മാസം മുമ്പ് ആകും ഈ കളി.