ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ നടക്കുന്ന അഫ്ഗാനിസ്ഥാനും ന്യൂസിലൻഡും തമ്മിലുള്ള ഏകദിന ടെസ്റ്റിൻ്റെ രണ്ടാം ദിനവും ഒരു പന്ത് പോലും എറിയാതെ പൂർണ്ണമായും നഷ്ടമായി. ആദ്യ ടെസ്റ്റ് മത്സരത്തിന് ആതിഥേയത്വം വഹിക്കുന്ന ഷഹീദ് വിജയ് സിംഗ് പഥക് സ്റ്റേഡിയത്തിൽ, വാരാന്ത്യത്തിൽ തുടർച്ചയായി പെയ്ത മഴയെത്തുടർന്ന് ഔട്ട്ഫീൽഡ് കളിക്കാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു. തുടർച്ചയായ രണ്ടാം ദിവസം ശ്രമിച്ചിട്ടും ഔട്ട്ഫീൽഡ് മെച്ചപ്പെട്ടില്ല.

അവസാന 2 ദിവസവും മഴ പെയ്തില്ലെങ്കിലും കളിക്കാൻ പിച്ച് അനുയോജ്യമല്ലെന്ന് അമ്പയർമാർ വിധിച്ചു. വേദിയിൽ ആധുനിക ഡ്രെയിനേജ് സംവിധാനമില്ലാത്തത് ആണ് പ്രശ്നമായത്.
ഇത് അഫ്ഗാനിസ്ഥാനും ന്യൂസിലൻഡും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരമായിരുന്നു. അഫ്ഗാനിസ്ഥാൻ മുമ്പ് ഇന്ത്യയിൽ രണ്ട് നിഷ്പക്ഷ ടെസ്റ്റുകൾ കളിച്ചിട്ടുണ്ട്.