6 വിക്കറ്റ് വിജയവുമായി പരമ്പരയില്‍ ഒപ്പമെത്തി അഫ്ഗാനിസ്ഥാന്‍

Sports Correspondent

സിംബാബ്‍വേയ്ക്കെതിരെ ആദ്യ ടെസ്റ്റിലെ പരാജയത്തിന് പകരം വീട്ടി അഫ്ഗാനിസ്ഥാന്‍. ഇന്ന് രണ്ടാം ടെസ്റ്റിന്റെ അവസാന ദിവസം ഒരു വിക്കറ്റ് നഷ്ടത്തില്‍ 108 റണ്‍സ് നേടിയാണ് അഫ്ഗാനിസ്ഥാന്‍ പരമ്പരയില്‍ ഒപ്പമെത്തിയത്. ഇരു ടീമുകളും ഓരോ വിജയങ്ങള്‍ നേടിയതോടെ പരമ്പര ടീമുകള്‍ പങ്കുവെച്ചു.

26.1 ഓവറില്‍ നിന്നാണ് അഫ്ഗാനിസ്ഥാന്റെ വിജയം. എട്ടാം വിക്കറ്റില്‍ സിംബാബ്‍വേ ഉയര്‍ത്തിയ ചെറുത്ത്നില്പിനെ അതിജീവിച്ചാണ് അഫ്ഗാനിസ്ഥാന്‍ മത്സരം കൈപ്പിടിയിലാക്കിയത്. റഹ്മത് ഷാ തന്റെ അര്‍ദ്ധ ശതകം(58) നേടിയപ്പോള്‍ ഇബ്രാഹിം സദ്രാന്‍ 29 റണ്‍സുമായി ഷായ്ക്ക് മികച്ച പിന്തുണ നല്‍കി.

സിംബാബ്‍വേയ്ക്ക് വേണ്ടി ബ്ലെസ്സിംഗ് മുസറബാനിയും റയാന്‍ ബര്‍ളും രണ്ട് വീതം വിക്കറ്റ് നേടി.