ടി20 ലോകകപ്പ്: അഫ്ഗാന്‍ ടീം പ്രഖ്യാപിച്ചു

Sports Correspondent

Rashidkhan

ടി20 ലോകകപ്പിനുള്ള അഫ്ഗാനിസ്ഥാന്‍ ടീമിനെ പ്രഖ്യാപിച്ചു. നവീന്‍ ഉള്‍ ഹക്ക്, ഗുല്‍ബാദിന്‍ നൈബ് എന്നിവരെ അഫ്ഗാനിസ്ഥാന്‍ 15 അംഗ സംഘത്തിലേക്ക് തിരികെ എത്തിച്ചിട്ടുണ്ട്. റഷീദ് ഖാന്‍ ആണ് ടീമിന്റെ നായകന്‍. തോളിനേറ്റ പരിക്ക് മാറി എത്തുന്ന ഡിസംബര്‍ 2024ൽ ആണ് നവീന്‍ അവസാനമായി ടി20 അന്താരാഷ്ട്ര മത്സരത്തിൽ കളിച്ചത്.

സിംബാബ്‍വേ ടൂറിൽ കളിക്കാതിരുന്ന മറ്റൊരു താരം മൊഹമ്മദ് ഇഷാഖ് ആണ്. 20 വയസ്സുകാരന്‍ വിക്കറ്റ് കീപ്പര്‍ താരം ഖത്തറിനെതിരെ ഏക ടി20 മത്സരത്തിലാണ് കളിച്ചത്.

ഗ്രൂപ്പ് ഡിയിൽ ന്യൂസിലാണ്ട്, ദക്ഷിണാഫ്രിക്ക, യുഎഇ, കാനഡ എന്നിവര്‍ക്കൊപ്പമാണ് അഫ്ഗാനിസ്ഥാന്‍. ചെന്നൈയിൽ ഫെബ്രുവരി 8ന് ന്യൂസിലാണ്ടിനെതിരെയാണ് അഫ്ഗാനിസ്ഥാന്റെ ആദ്യ മത്സരം.

Afghanistan

അഫ്ഗാനിസ്ഥാന്‍ സ്ക്വാഡ്: Rashid Khan (C), Noor Ahmad, Abdullah Ahmadzai, Sediqullah Atal, Fazalhaq Farooqi, Rahmanullah Gurbaz, Naveen Ul Haq, Mohammad Ishaq, Shahidullah Kamal, Mohammad Nabi, Gulbadin Naib, Azmatullah Omarzai, Mujeeb Ur Rahman, Darwish Rasooli, Ibrahim Zadran

റിസര്‍വ് : AM Ghazanfar, Ijaz Ahmadzai, Zia Ur Rahman Sharifi