ഗുര്‍ബാസിന് തകര്‍പ്പന്‍ ശതകം, അയര്‍ലണ്ടിനെതിരെ 310 റൺസ് നേടി അഫ്ഗാനിസ്ഥാന്‍

Sports Correspondent

അയര്‍ലണ്ടിനെതിരെ ആദ്യ ഏകദിനത്തിൽ 310 റൺസ് നേടി അഫ്ഗാനിസ്ഥാന്‍. ടോസ് നേടി അയര്‍ലണ്ട് ബൗളിംഗ് തിരഞ്ഞെടുത്തപ്പോള്‍ അഫ്ഗാന്‍ ഓപ്പണര്‍മാര്‍ 150 റൺസാണ് ഒന്നാം വിക്കറ്റിൽ നേടിയത്.

ഇബ്രാഹിം സദ്രാന്‍ 60 റൺസ് നേടി പുറത്തായപ്പോള്‍ റഹ്മാനുള്ള ഗുര്‍ബാസ് 121 റൺസാണ് നേടിയത്. 33 പന്തിൽ 50 റൺസ് നേടി ഹസ്മത്തുള്ള ഷഹീദിയും 27 പന്തിൽ 40 റൺസ് നേടി മൊഹമ്മദ് നബിയും മികച്ച് നിന്നപ്പോള്‍ 5 വിക്കറ്റ് നഷ്ടത്തിൽ 310 എന്ന മികച്ച സ്കോര്‍ അഫ്ഗാനിസ്ഥാന്‍ നേടി.