സിംബാബ്‍വേയ്ക്കെതിരെ രണ്ടാം ടി20യില്‍ കരീം ജനത്തിന് അര്‍ദ്ധ ശതകം. കരീം – ഉസ്മാന്‍ കൂട്ടുകെട്ട് രണ്ടാം വിക്കറ്റില്‍ നേടിയ 102 റണ്‍സ് കൂട്ടുകെട്ടിന്റെ ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 193 റണ്‍സാണ് നേടിയത്.
കഴിഞ്ഞ മത്സരത്തിലെ ഹീറോ റഹ്മാനുള്ള ഗുര്‍ബാസിനെ തുടക്കത്തിലെ നഷ്ടമായ അഫ്ഗാനിസ്ഥാനിന് വേണ്ടി കരീം ജനത് 53 റണ്‍സ് നേടിയപ്പോള്‍ ഉസ്മാന്‍ ഖനിയ്ക്ക് ഒരു റണ്‍സിന് തന്റെ അര്‍ദ്ധ ശതകം നഷ്ടമായി. ജനത് 38 പന്തില്‍ നിന്നും ഖനി 34 പന്തില്‍ നിന്നുമാണ് ഈ സ്കോര്‍ നേടിയത്.
അവസാന ഓവറുകളില്‍ മുഹമ്മദ് നബിയും തകര്‍ത്തടിച്ചപ്പോള്‍ സിംബാബ്‍വേ ബൗളര്‍മാര്‍ പതറുന്ന കാഴ്ചയാണ് മത്സരത്തില്‍ കണ്ടത്. നബി 15 പന്തില്‍ 40 റണ്‍സ് നേടി പുറത്താകുകയായിരുന്നു. അസ്ഗര്‍ അഫ്ഗാന്‍ 7 പന്തില്‍ 14 റണ്‍സും റഷീദ് ഖാന്‍ 5 പന്തില്‍ 9 റണ്‍സും നേടിയ ആറാം വിക്കറ്റില്‍ 10 പന്തില്‍ നിന്ന് അപരാജിതമായ 22 റണ്‍സ് കൂട്ടുകെട്ട് അഫ്ഗാനിസ്ഥാന് വേണ്ടി നേടി. സിംബാബ‍്‍വേയ്ക്ക് വേണ്ടി ബ്ലെസ്സിംഗ് മുസറബാനി രണ്ട് വിക്കറ്റ് നേടി.