ഇന്ത്യയ്ക്കെതിരെ ഹൈദ്രാബാദ് ഏകദിനത്തില്‍ തോല്‍വിയായിരുന്നു ഓസ്ട്രേലിയയ്ക്ക് നേരിടേണ്ടി വന്നതെങ്കിലും ആഡം സംപ 49 റണ്‍സിനു രണ്ട് വിക്കറ്റ് വീഴ്ത്തി ഇന്ത്യയെ അല്പനേരം പ്രതിരോധത്തിലാക്കി ഓസ്ട്രേലിയന്‍ ക്യാമ്പുകളില്‍ പ്രതീക്ഷ നല്‍കിയിരുന്നു. കോഹ്‍ലിയും രോഹിത്തും ചേര്‍ന്ന് ഇന്ത്യയെ സുരക്ഷിത തീരത്തേക്ക് നയിക്കുമെന്ന് കരുതിയപ്പോളാണ് 44 റണ്‍സ് നേടിയ കോഹ്‍ലിയെയാണ് സംപ ആദ്യം പുറത്താക്കിയത്. പിന്നീടം അമ്പാട്ടി റായിഡുവിനെയും സംപ തന്നെ പുറത്താക്കിയെങ്കിലും കേധാര്‍ ജാഥവും എംഎസ് ധോണിയും ചേര്‍ന്ന് ടീമിനെ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
കോഹ്‍ലിയും രണ്ട് തവണ ഈ പര്യടനത്തില്‍ തന്നെ സംപ പുറത്താക്കിയട്ടുണ്ട്. അല്ലാതെ തന്നെ കഴിഞ്ഞ 9 ഇന്നിംഗ്സുകളില്‍ നാലിലും സംപ തന്നെയാണ് കോഹ്‍ലിയെ വീഴ്ത്തിയിട്ടുള്ളത്. ഇതിനെല്ലാം നന്ദി ഓസ്ട്രേലിയയുടെ സ്പിന്‍ കണ്‍സള്‍ട്ടന്റും മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ശ്രീധരന്‍ ശ്രീറാമിനാണ് സംപ നല്‍കുന്നത്. തന്റെ ശൈലിയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രീധറുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചത് തനിക്ക് ഗുണം ചെയ്തുവെന്നാണ് സംപ പറഞ്ഞത്.
ഓസ്ട്രേലിയയില്‍ താന്‍ ടോപ് സ്പിന്നറുകളും റോംഗ്-വണ്ണുകളുമാണ് കൂടുതല്‍ എറിഞ്ഞത് എന്നാല്‍ ഇന്ത്യയില്‍ താന്‍ ലെഗ്-സ്പിന്നിനൊപ്പം സ്ലൈഡറുകളും സൈഡ് സ്പിന്നുമെല്ലാം കലര്‍ത്തിയാണ് എറിഞ്ഞത്. കോഹ്‍ലിയെ ഹൈദ്രബാദില്‍ വീഴ്ത്തിയത് സ്ട്രെയിറ്റായിട്ടുള്ള പന്തിലാണ്. വിരാട് കോഹ്‍ലിയ്ക്കെതിരെ എങ്ങനെ പന്തെിറയണമെന്നതില്‍ പ്രത്യേകം പദ്ധതികള്‍ ടീം രൂപകല്പന ചെയ്തിട്ടുണ്ടെന്നും അതിന്റെ ഫലം ടീമിനു ലഭിക്കുമെന്നും സംപ പറഞ്ഞു.
വിരാട് കോഹ്‍ലിയെ പോലുള്ള താരത്തിന്റെ വിക്കറ്റ് ലഭിക്കുമ്പോള്‍ കിട്ടുന്ന ആത്മവിശ്വാസം വളരെ വലുതാണെന്നാണ് സംപ അഭിപ്രായപ്പെട്ടത്.