ഐപിഎൽ സമ്മർദ്ദത്തെക്കുറിച്ച് ആദം ഗിൽക്രിസ്റ്റ് ജേക്ക് ഫ്രേസർ-മക്ഗുർക്കിന് മുന്നറിയിപ്പ് നൽകി

Newsroom

Jakefraser Mcgurk
Download the Fanport app now!
Appstore Badge
Google Play Badge 1

മുൻ ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ ആദം ഗിൽക്രിസ്റ്റ് ഐപിഎല്ലിനെ കുറിച്ച് യുവ ഓപ്പണർ ജേക്ക് ഫ്രേസർ-മക്‌ഗുർക്കിന് മുന്നറിയിപ്പ് നൽകി. ഫ്രാഞ്ചൈസികൾക്ക് മോശം പ്രകടനം സഹിക്കാനുള്ള ക്ഷമയില്ലെന്നും അതുകൊണ്ട് സ്ഥിരത പ്രധാനമാണെന്നും ഗിൽക്രിസ്റ്റ് പറഞ്ഞു.

Jakefrasermcgurk

ഡൽഹി ക്യാപിറ്റൽസിനായി കഴിഞ്ഞ സീസണിൽ ഗംഭീര പ്രകടനം നടത്താൻ ഫ്രേസർ മക്ഗർകിനായിരുന്നു. ഐപിഎൽ 2025 ലേലത്തിൽ റൈറ്റ് ടു മാച്ച് (ആർടിഎം) കാർഡ് വഴി 9 കോടി രൂപയ്ക്ക് ആണ് ഡൽഹി ക്യാപിറ്റൽസ് താരത്തെ നിലനിർത്തിയത്.

എന്നാൽ ഐപിഎല്ലിൽ നല്ല അരങ്ങേറ്റം ഉണ്ടായിരുന്നിട്ടും, ഫ്രേസർ-മക്‌ഗുർക്കിൻ്റെ സമീപകാല T20I ഫോം സ്ഥിരതയില്ലാത്തതാണ്. ഓസ്ട്രേലിയക്ക് ആയി 24 മത്സരങ്ങളിൽ നിന്ന് വെറും 15.91 ശരാശരി മാത്രമാണ് താരത്തിനുള്ളത്. ഐപിഎൽ ഫ്രാഞ്ചൈസികൾ അതുപോലുള്ള ഫോം സഹിക്കില്ല എന്ന് ഗിൽക്രിസ്റ്റ് പറഞ്ഞു.

“ഐപിഎൽ നിഷ്‌കരുണമാണ്. നിങ്ങൾ നന്നായി തുടങ്ങിയാൽ, നിങ്ങൾക്ക് സമയം കിട്ടും, ഇല്ലെങ്കിൽ, നിങ്ങൾക്ക് ബെഞ്ചിൽ ഇരിക്കാം. ഫ്രേസർ മക്ഗർകിന് കഴിവുണ്ട്; സമ്മർദ്ദത്തിൻകീഴിൽ പ്രകടനം നടത്താൻ അവനാകണം,” ഗിൽക്രിസ്റ്റ് പറഞ്ഞു.

അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിലെ ഫ്ലാറ്റ് ട്രാക്കും ചെറിയ ബൗണ്ടറികളും ഫ്രേസർ-മക്‌ഗുർക്കിന് ഗുണം ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു.