പാക്കിസ്ഥാനു വേണ്ടി ഏകദിനത്തില്‍ അരങ്ങേറ്റ ശതകം നേടിയ മൂന്നാമത്തെ താരമായി ആബിദ് അലി. ഇന്നലെ ഓസ്ട്രേലിയയ്ക്കെതിരെ 119 പന്തില്‍ നിന്ന് 112 റണ്‍സ് നേടിയ പ്രകടനമാണ് താരം പുറത്തെടുത്തത്. സലീം ഇലാഹിയ്ക്കും ഇമാം-ഉള്‍-ഹക്കിനും ശേഷം അരങ്ങേറ്റത്തില്‍ ശതകം നേടുന്ന മൂന്നാമത്തെ പാക് താരമെന്ന നേട്ടം ഇന്നലെ താരം സ്വന്തമാക്കി.
ആബിദിന്റെ ശതകത്തിനൊപ്പം 104 റണ്‍സുമായി മുഹമ്മദ് റിസ്വാനും പൊരുതി നോക്കിയെങ്കിലും പാക്കിസ്ഥാന് മത്സരത്തില്‍ ആറ് റണ്‍സ് തോല്‍വി വഴങ്ങാനായിരുന്നു വിധി.




![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)



