അഭിഷേക് ശർമ്മ ആദ്യ ഐപിഎൽ സെഞ്ചുറി ഓറഞ്ച് ആർമിക്ക് സമർപ്പിച്ചു (വീഡിയോ)

Newsroom

Picsart 25 04 13 09 02 55 588
Download the Fanport app now!
Appstore Badge
Google Play Badge 1


ഹൈദരാബാദിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ഇന്നലെ പഞ്ചാബ് കിംഗ്സിനെതിരെ അഭിഷേക് ശർമ്മയുടെ തകർപ്പൻ ബാറ്റിംഗ് വിരുന്നായിരുന്നു കാണാൻ ആയത്. വെറും 55 പന്തുകളിൽ നിന്ന് 141 റൺസാണ് താരം അടിച്ചുകൂട്ടിയത്. ഇത് സൺറൈസേഴ്സ് ഹൈദരാബാദിന് 8 വിക്കറ്റിൻ്റെ തകർപ്പൻ വിജയം സമ്മാനിച്ചു. ഐപിഎൽ ചരിത്രത്തിലെ അഞ്ചാമത്തെ വേഗതയേറിയ സെഞ്ചുറിയാണ് (40 പന്തിൽ) അഭിഷേക് ശർമ്മ നേടിയത്.

1000136391

സീസണിലെ ആദ്യ അഞ്ച് മത്സരങ്ങളിൽ നിറം മങ്ങിയ പ്രകടനത്തിന് ശേഷം നടത്തിയ ഗംഭീര തിരിച്ചുവരവായിരുന്നു ഇത്.പഞ്ചാബ് കിംഗ്സ് ഉയർത്തിയ 245 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിനായി അഭിഷേകും ട്രാവിസ് ഹെഡും ചേർന്ന് വെറും 12.2 ഓവറിൽ 171 റൺസിൻ്റെ ഓപ്പണിംഗ് കൂട്ടുകെട്ട് പടുത്തുയർത്തി.

23-കാരനായ അഭിഷേക് കെ.എൽ. രാഹുലിൻ്റെ 132 റൺസിനെ മറികടന്ന് ഐപിഎൽ ചരിത്രത്തിൽ ഒരു ഇന്ത്യക്കാരൻ നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറും ടൂർണമെൻ്റിലെ മൂന്നാമത്തെ ഉയർന്ന സ്കോറും സ്വന്തമാക്കി.


സെഞ്ചുറി നേടിയ ശേഷം അഭിഷേക് തൻ്റെ പോക്കറ്റിൽ നിന്ന് ഒരു കടലാസ് പുറത്തെടുത്തു. അതിൽ ഇങ്ങനെ എഴുതിയിരുന്നു: “This One Is For Orange Army” സീസണിൻ്റെ തുടക്കത്തിൽ മോശം പ്രകടനം നടത്തിയപ്പോഴും പിന്തുണച്ച ആരാധകർക്കുള്ള സമർപ്പണമായിരുന്നു അത്.


വീഡിയോ: