ഇംഗ്ലണ്ടിനെതിരായ രണ്ടാം ടി20ക്ക് മുമ്പ് ഇന്ത്യക്ക് തിരിച്ചടി. ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമ്നയ്ക്ക് ഇന്നലെ ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന ക്യാച്ചിംഗ് ഡ്രില്ലിനിടെ കണങ്കാലിന് പരിക്കേറ്റു. ഫിസിയോതെറാപ്പിസ്റ്റ് ഉടൻ തന്നെ അഭിഷേകിനെ ചികിത്സിച്ചു. താരം ഈ പരിക്കിന് ശേഷം നെറ്റ്സിലേക്ക് മടങ്ങിയില്ല.
കൊൽക്കത്തയിൽ നടന്ന ആദ്യ ടി20യിൽ ഇന്ത്യയുടെ വിജയത്തിൽ അഭിഷേക് നിർണായക പങ്ക് വഹിച്ചിരുന്നു. 79 റൺസ് അദ്ദേഹം നേടി. ചെന്നൈ മത്സരത്തിൽ അദ്ദേഹം ലഭ്യമല്ലെങ്കിൽ, സഞ്ജു സാംസണിനൊപ്പം തിലക് വർമ്മയെ ഓപ്പണറായി നിയമിക്കുന്നത് ഇന്ത്യ പരിഗണിച്ചേക്കാം.