വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന അഞ്ചാം ടി20യിൽ ഇംഗ്ലണ്ടിനെതിരെ റെക്കോർഡ് സെഞ്ച്വറി നേടിയ, ഇന്ത്യയുടെ യുവ ഓപ്പണർ അഭിഷേക് ശർമ്മ തന്റെ കരിയർ ഇങ്ങനെ ആക്കാൻ സഹായിച്ചത് യുവരാജ് സിംഗ് ആണെന്ന് പറഞ്ഞു. 54 പന്തിൽ നിന്ന് 135 റൺസ് നേടിയ അഭിഷേക് ഇന്നലെ ഇന്ത്യയുടെ ജയത്തിൽ പ്രധാന പങ്കുവഹിച്ചിരുന്നു.
“മൂന്ന്-നാല് വർഷങ്ങൾക്ക് മുമ്പ് ഇതെല്ലാം എന്റെ മനസ്സിൽ സൃഷ്ടിച്ചത യുവി പാജിയായിരുന്നു. എന്നിൽ വിശ്വസിച്ചത് അദ്ദേഹമായിരുന്നു… യുവരാജ് സിംഗിനെപ്പോലുള്ള ഒരാൾ നിങ്ങൾ രാജ്യത്തിനായി കളിക്കുമെന്ന് നിങ്ങളോട് പറയുമ്പോൾ, ‘ഞാൻ ഇന്ത്യയ്ക്കായി കളിക്കും, ഞാൻ പരമാവധി ശ്രമിക്കും’ എന്ന് നിങ്ങൾക്ക് തന്നെ തോന്നും” അഭിഷേക് പറഞ്ഞു.
“എനിക്കൊപ്പം എപ്പോഴും നിൽക്കുന്ന ഒരാളാണ് അദ്ദേഹം. എല്ലാ കളി കഴിയുമ്പോഴും ഞാൻ അദ്ദേഹത്തോട് സംസാരിക്കാറുണ്ട്. എന്നെക്കാൾ നന്നായി അദ്ദേഹത്തിന് അറിയാമെന്ന് ഞാൻ കരുതുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.