സയ്യിദ് മുഷ്താഖലി ട്രോഫിയിൽ ഇന്ന് 28 പന്തിൽ നിന്ന് സെഞ്ച്വറി അടിച്ച് അഭിഷേക് ശർമ്മ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗതയേറിയ ടി 20 സെഞ്ച്വറി എന്ന റെക്കോർഡിന് ഒപ്പമെത്തി. ത്രിപുരയ്‌ക്കെതിരെ 28 പന്തിൽ സെഞ്ച്വറി നേടിയ ഗുജറാത്തിന്റെ ഉർവി പട്ടേലിനൊപ്പം ആണ് അഭിഷേക് എത്തിയത്. കഴിഞ്ഞ ആഴ്ച ആയിരുന്ന്യ് ഉർവി പട്ടേൽ ഈ റെക്കോർഡ് കുറിച്ചത്.
രാജ്‌കോട്ടിൽ 143 എന്ന ലക്ഷ്യം പിന്തുടർന്ന പഞ്ചാബിനായി, 29 പന്തിൽ 106 റൺസെടുത്ത അഭിഷേക് തകർത്തു കളിക്കുക ആയിരുന്നു. 11 സിക്‌സുകളും 8 ഫോറുകളും താരം നേടി. ബൗണ്ടറികളിൽ നിന്നാണ് 98 റൺസ് അദ്ദേഹം സംഭാവന ചെയ്തത്. വെറും 9.4 ഓവറിൽ പഞ്ചാബ് വിജയം ഉറപ്പിച്ചു. അഭിഷേക് 365.52 എന്ന സ്‌ട്രൈക്ക് റേറ്റ് നിലനിർത്തി.
.