ധർമ്മശാലയിൽ നടന്ന മൂന്നാം ടി20 ഐ മത്സരത്തിൽ ശുഭ്മാൻ ഗിൽ 28 പന്തിൽ അഞ്ച് ഫോറുകൾ സഹിതം 28 റൺസ് നേടിയിരുന്നു. മികച്ച തുടക്കം ലഭിച്ചെങ്കിലും പിന്നീട് പതറിയ താരം അവസാനം മാർക്കോ യാൻസന്റെ പന്തിൽ പുറത്തായി. ഗില്ലിന്റെ പ്രകടനത്തെ ആകാശ് ചോപ്ര ചെറുതായി മാത്രമാണ് വിമർശിച്ചത്.

“ഇത് ഒരു ചെറിയ ഇന്നിംഗ്‌സായിരുന്നെങ്കിലും, ‘രണ്ട് പകുതികളുള്ള കഥ’ ആയിരുന്നു ഈ ഇന്നിംഗ്സ്. അദ്ദേഹം ആദ്യം 12 പന്തിൽ 20 റൺസ് നേടിയിരുന്നു. അടുത്ത 16 പന്തിൽ വെറും എട്ട് റൺസാണ് നേടിയത്. ആ എട്ട് റൺസ് നേടുന്നതിനിടയിൽ പോലും അദ്ദേഹം ബുദ്ധിമുട്ടുന്നതായി കണ്ടു.” ചോപ്ര പറഞ്ഞു.
“നോർട്ട്ജെയുടെ ബൗളിംഗിൽ ഗിൽ സ്ലിപ്പിന് പരിശീലനം നൽകുന്നത് പോലെയാണ് തോന്നിയത്. ഓരോ പന്തും ആ ദിശയിലേക്കാണ് പോയത്. ഫോമിലായോ അല്ലയോ എന്ന കാര്യത്തിൽ എനിക്ക് ആശയക്കുഴപ്പമുണ്ട്.”
ചോപ്ര വിമർശനം ഉന്നയിച്ചു.
” അദ്ദേഹം 28 പന്തുകൾ കളിച്ചു, സ്കോർബോർഡിൽ സമ്മർദ്ദമില്ലായിരുന്നു, 40-45 പന്തിൽ 50 റൺസ് നേടുകയാണെങ്കിൽ അത് മികച്ചതാണ്, കാരണം നിങ്ങളുടെ പേരിൽ ഒരു അർദ്ധസെഞ്ച്വറി ലഭിക്കും.” 2025-ലെ ഗില്ലിന്റെ ടി20 ഐ ഫോം 15 ഇന്നിംഗ്‌സുകളിൽ നിന്ന് 24.25 ശരാശരിയിൽ 291 റൺസാണ്. ഈ വർഷം ഇതുവരെ അർദ്ധസെഞ്ച്വറി നേടിയിട്ടില്ല. ഗിൽ അർധ സെഞ്ച്വറി നേടിയില്ല എങ്കിലും 28 ബോൾ കളിച്ച ആത്മവിശ്വാസം ഉണ്ടാകും എന്ന് ചോപ്ര പറഞ്ഞു.









