ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ അവസാന ടി20യിൽ ഇന്ത്യക്ക് കൂറ്റൻ സ്കോർ. ഇന്ത്യൻ ബാറ്റർമാരിൽ ഭൂരിപക്ഷവും ഫോം ആയ മത്സരത്തിൽ ഇന്ത്യ 20 ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 231 റൺസ് ആണ് എടുത്തത്.

ഇന്ന് അഭിഷേക് ശർമ്മയും സഞ്ജു സാംസണും ചേർന്ന് തകർപ്പൻ തുടക്കം ഇന്ത്യക്ക് നൽകി. ഇന്ത്യ പവർ പ്ലേയിൽ 67 റൺസ് അടിച്ചു. അഭിഷേക് 21 പന്തിൽ നിന്ന് 34 റൺസ് എടുത്തപ്പോൾ സഞ്ജു 22 പന്തിൽ 37 റൺസുമായി തിളങ്ങി. സഞ്ജു 2 സിക്സും 4 ഫോറും ഇന്ന് പറത്തി.
സൂര്യകുമാർ 7 പന്തിൽ 5 റൺസ് എടുത്ത് പുറത്തായെങ്കിലും തിലക് വർമ്മയും ഹാർദിക് പാണ്ഡ്യയും ആക്രമണം തുടർന്നു. ഹാർദിക് വെറും 16 പന്തിൽ നിന്ന് ഫിഫ്റ്റി കടന്നു. ഹാർദിക് ആകെ 25 പന്തിൽ 63 റൺസ് എടുത്തു. 5 സിക്സും 5 ഫോറും ഹാർദിക് അടിച്ചു. തിലക് വർമ്മ 42 പന്തിൽ നിന്ന് 73 റൺസും നേടി. തിലകിന്റെ ഇന്നിംഗ്സിൽ 1 സിക്സും 10 ഫോറും ഉണ്ടായിരുന്നു.









