ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ടെസ്റ്റിന്റെ ഒന്നാം ദിനത്തിൽ ദക്ഷിണാഫ്രിക്കൻ ബാറ്റിംഗ് നിര 55 റണ്ണിന് ഓളൗട്ട് ആയിരുന്നു. മുഹമ്മദ് സിറാജ് ആയിരുന്നു 6 വിക്കറ്റ് എടുത്ത് ഇന്ത്യൻ ബൗളിംഗ് അറ്റാക്കിനെ നയിച്ചത്. എന്നാൽ ന്യൂലാൻഡ്‌സ് പിച്ച് 55ന് ഓൾ ഔട്ട് ആകേണ്ട പിച്ച് അല്ലെന്ന് തനിക്ക് തോന്നിയെന്ന് ഇന്ത്യൻ പേസർ മുഹമ്മദ് സിറാജ് പറഞ്ഞു.
“രാവിലെ വിക്കറ്റ് കണ്ടപ്പോൾ, അത് 55-ഓൾഔട്ട് ആകുന്ന വിക്കറ്റാണെന്ന് തോന്നിയില്ല. നല്ല വെയിലുണ്ടായിരുന്നു, അതിനാൽ പിച്ച് ഇത്രയധികം സഹായിക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചില്ല.” സിറാജ് പറഞ്ഞു. “കൂടാതെ, ബൗളിംഗിൽ പാർട്ണർഷിപ്പ് പ്രധാനമാണ്. മറുവശത്ത് ജസ്പ്രീത് ബുംറയിൽ നിന്ന് സ്ഥിരമായ സമ്മർദം അവർക്ക് മേൽ ഉണ്ടായിരുന്നു, അദ്ദേഹത്തിന് കൂടുതൽ വിക്കറ്റുകൾ ലഭിച്ചില്ല, പക്ഷേ അദ്ദേഹം വളരെയധികം സമ്മർദ്ദം സൃഷ്ടിച്ചു, ”സിറാജ് പറഞ്ഞു.
“പന്ത് വളരെയധികംസഹായം ചെയ്യുന്ന ഈ വിക്കറ്റുകളിൽ, പലപ്പോഴും ബൗളർമാർ ചിന്തിക്കാറുണ്ട്. പക്ഷേ ഇത്തരം പിച്ചിൽ ഒരു ലൈനിൽ ഉറച്ചുനിൽക്കണം. കൃത്യമായ ഏരിയകൾ പന്തെറിഞ്ഞാൽ വിക്കറ്റുകൾ താനേ വരും. കൂടുതൽ ശ്രമിച്ചാൽ ആശയക്കുഴപ്പത്തിലാകും” സിറാജ് പറഞ്ഞു.