26 പന്തിൽ നിന്ന് 80 റൺസ്!! പഴയ വീര്യത്തിൽ യൂസുഫ് പത്താൻ

Newsroom

ഹരാരെ സ്‌പോർട്‌സ് ക്ലബിൽ ഇന്ന് പഴയ യൂസുഫ് പത്താനെ കാണാൻ ആയി. ഇന്ന് ഡർബൻ ഖലന്ദർസിനെ 6 വിക്കറ്റിന് തോൽപ്പിച്ച് ജോബർഗ് ബഫല്ലോസ് സിം സൈബർ സിറ്റി സിം ആഫ്രോ ടി10 ന്റെ ഫൈനലിൽ എത്തിയത് യൂസുഫിന്റെ മികവിലായിരുന്നു.

യൂസുഫ് പത്താൻ 23 07 29 00 01 55 938

ക്വാളിഫയർ 1ൽ യൂസഫ് 26 പന്തിൽ നിന്ന് പുറത്താകാതെ 80 റൺസ് നേടി. ആദ്യം ബാറ്റ് ചെയ്ത ഡർബൻ ഖലന്ദേഴ്സ് 10 ഓവറിൽ 140 റൺസ് ആയിരുന്നു എടുത്തത്. മറുപടി ബാറ്റിങിന് ഇറങ്ങിയ ജോബർഗ് തുടക്കത്തിൽ പതറി എങ്കിൽ യൂസുഫ് പത്താൻ ഇറങ്ങി കളി മാറ്റി.

യൂസുഫ് വിജയ റൺ വരെ ടീമിനൊപ്പം ഉണ്ടായിരുന്നു. ഒമ്പത് സിക്സും 4 ഫോറും അടങ്ങുന്നത് ആയിരുന്നു യൂസുഫിന്റെ ഇന്നിംഗ്സ്. ഇതിൽ മൂന്ന് സിക്സ് മുഹമ്മദ് ആമിറിന്റെ പന്തിൽ ആയിരുന്നു. ആമിറിനെ ഒരു ഓവറിൽ 25 റൺസ് ആണ് യൂസുഫ് അടിച്ചത്. ഒരു പന്ത് ശേഷിക്കെ അവർ വിജയവും പൂർത്തിയാക്കി.