24 വർഷത്തിന് ശേഷം പാകിസ്ഥാൻ പര്യടനത്തിന് ഒരുങ്ങി ഓസ്ട്രേലിയ

Australia Pakisthan Test Tim Paine
Photo: www.cricket.com.au

24 വർഷത്തെ ഇടവേളക്ക് ശേഷം പാകിസ്ഥാനിൽ പര്യടനം നടത്താനൊരുങ്ങി ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീം. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ആണ് ഓസ്‌ട്രേലിയൻ ടീം പാകിസ്ഥാനിൽ പര്യടനം നടത്തുന്ന കാര്യം അറിയിച്ചത്. അവസാനമായി 1998ലാണ് ഓസ്ട്രേലിയ പാകിസ്ഥാനിൽ പര്യടനം നടത്തിയത്.

പരമ്പരയിൽ മൂന്ന് ടെസ്റ്റ് മത്സരങ്ങളും മൂന്ന് ഏകദിന മത്സരങ്ങളും ഒരു ടി20 മത്സരവുമാണ് ഉണ്ടാവുക. 2022 മാർച്ചിൽ ആവും പരമ്പര നടക്കുക. കറാച്ചി, റാവൽപിണ്ടി, ലാഹോർ എന്നിവിടങ്ങളിൽ വെച്ചാവും ടെസ്റ്റ് മത്സരങ്ങൾ നടക്കുക. മാർച്ച് 3, 12, 21 തിയ്യതികളിലാവും ടെസ്റ്റ് മത്സരങ്ങൾ നടക്കുക.

തുടർന്ന് മാർച്ച് 29, 31, ഏപ്രിൽ 2 തിയ്യതികളിൽ ഏകദിന മത്സരവും ഏപ്രിൽ 5ന് ടി20 മത്സരവും നടക്കും. ഈ മത്സരങ്ങൾ എല്ലാം ലാഹോറിൽ വെച്ചാവും നടക്കുക. 2009ൽ ശ്രീലങ്കൻ ടീമിന് നേരെയുണ്ടായ തീവ്രവാദി ആക്രമണങ്ങൾക്ക് ശേഷം പാകിസ്ഥാനിൽ ദീർഘ കാലം അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ നടന്നിരുന്നില്ല. അടുത്തിടെ ന്യൂസിലാൻഡ് ടീം പാകിസ്ഥാനിൽ പര്യടനത്തിന് എത്തിയെങ്കിലും സുരക്ഷാ ഭീഷണിയെ തുടർന്ന് മത്സരം കളിക്കാതെ ടീം തിരിച്ചുപോയിരുന്നു.

Previous articleഎത്ര തോറ്റിട്ടും ഒരു കുലുക്കവുമില്ലാതെ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജ്മെന്റ്
Next articleകേരളത്തിന്റെ സന്തോഷ് ട്രോഫി യോഗ്യത മത്സരങ്ങൾ കൊച്ചിയിൽ നടക്കും, ഫിക്സ്ചർ എത്തി