18 പന്തിൽ 48 റൺസ് അടിച്ച് റിഷാദ് ഹൊസൈൻ, ശ്രീലങ്കയ്ക്ക് എതിരായ പരമ്പര ബംഗ്ലാദേശ് സ്വന്തമാക്കി

Newsroom

അവസാന ഏകദിനം വിജയിച്ച് ബംഗ്ലാദേശ് ശ്രീലങ്കയ്ക്ക് എതിരായ ഏകദിന പരമ്പര സ്വന്തമാക്കി. ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക ഉയർത്തിയ 236 എന്ന വിജയലക്ഷ്യം ബംഗ്ലാദേശ് 41ആം ഓവറിലേക്ക് 7 വിക്കറ്റ് നഷ്ടത്തിൽ സ്വന്തമാക്കി. 84 റൺസ് എടുത്ത തൻസീദ് അഹമ്മദും അവസാനം വന്ന് 48 അടിച്ച റിഷാദ് ഹൊസൈനും ആണ് ബംഗ്ലാദേശിനെ ജയത്തിലേക്ക് എത്തിച്ചത്.

ബംഗ്ലാദേശ് 24 03 18 17 51 53 312

തൻസീദ് ഹസൻ 81 പന്തിൽ നിന്ന് 84 റൺസ് എടുത്തു. ഒമ്പതാമനായി എത്തിയ റിഷാദ് വെറും 18 പന്തുകളിൽ നിന്ന് 48 റൺസ് എടുത്തു. 5 ഫോറും നാലു സിക്സും താരം അടിച്ചു. ഇതോടെ പരമ്പര 2-1ന് ബംഗ്ലാദേശ് സ്വന്തമാക്കി.

ശ്രീലങ്ക 235 റണ്ണിന് ആയിരുന്നു ഓൾ ഔട്ടായത്. ശ്രീലങ്കക്കായി ജനിത് ലിയനഗെ സെഞ്ച്വറിയുമായി പുറത്താകാതെ നിന്നു എങ്കിലും വേറെ ആരും തിളങ്ങിയില്ല. 37 റൺസ് എടുത്ത് അസലങ്ക മാത്രമാണ് ജനിത്തിന് എന്തെങ്കിലും ഒരു പിന്തുണ നൽകിയത്. 102 പന്തിൽ നിന്ന് 101 റൺസ് എടുത്ത ജനിത് ലിയനാഗെ ഔട്ട് ആകാതെ നിന്നു.

ശ്രീലങ്ക 24 03 18 13 38 29 921

രണ്ട് സിക്സും 11 ഫോറും താരം അടിച്ചു. ബംഗ്ലാദേശിനായി ടാസ്കിന് അഹമ്മദ് മൂന്ന് വിക്കറ്റും മുസ്തഫിസുർ റഹ്മാൻ, മെഹദി ഹസൻ മിറാസ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.