“16 കോടി മാത്രമെ സ്റ്റോക്സിനായി വേണ്ടി വന്നുള്ളൂ എന്നത് സി എസ് കെയുടെ ഭാഗ്യം” ഡി വില്ലിയേഴ്സ്

Newsroom

ഇന്നലെ ഐ പി എൽ ലേലത്തിൽ ബെൻ സ്റ്റോക്സിനെ 16.25 കോടി നൽകിയാണ് ചെന്നൈ സൂപ്പർ കിംഗ്സ് സ്വന്തമാക്കിയത്‌. ഇത്ര പൈസ മാത്രമെ നൽകേണ്ടു വന്നുള്ളൂ എന്നത് ചെന്നൈ ടീമിന്റെ ഭാഗ്യമാണെന്ന് ഡി വില്ലിയേഴ്സ് പറയുന്നു

കോടി 22 12 23 15 41 17 093

സി എസ് കെ ലക്കി ടീം ആണ്. എന്റെ അഭിപ്രായത്തിൽ ബെൻ സ്റ്റോക്‌സിന് വിലയിടാൻ ആകില്ല. അവിശ്വസനീയമായ ഒരു കളിക്കാരൻ, അദ്ദേഹം ഒരു ലീഡറാണ്, ബാറ്റിലും പന്തിലും അദ്ദേഹത്തിന്റെ അനുഭവപരിചയം അത്ര വലുതാണ്. ഡിവില്ലിയേഴ്സ് പറഞ്ഞു.

നിങ്ങളെ ഒരുപാട് മത്സരങ്ങളിൽ അവൻ ഒറ്റയ്ക്ക് വിജയിപ്പിക്കാൻ പോകുന്നു, അതാണ് നിങ്ങൾ ആഗ്രഹിക്കുന്നതും. എന്റെ അഭിപ്രായത്തിൽ, അദ്ദേഹം കുറച്ചു കൂടി വില അർഹിക്കുന്നു. ഡിവില്ലിയേഴ്സ് കൂട്ടിച്ചേർത്തു.