14 മാസങ്ങൾക്ക് ശേഷം കോഹ്ലിക്ക് ടെസ്റ്റിൽ അർധ സെഞ്ച്വറി

Newsroom

ഇന്ന് അഹമ്മദാബാദ് ടെസ്റ്റിൽ കോഹ്ലി നേടിയ അർധ സെഞ്ച്വറി അദ്ദേഹത്തിന് വലിയ ആശ്വാസമാകും. വിരാട് കോഹ്ലിയുടെ ടെസ്റ്റിലെ 29-ാം അർദ്ധ സെഞ്ച്വറി ആണിത്. 28ആം അർധ സെഞ്ച്വറിയുൽ നിന്ന് 29ആം അർധ സെഞ്ച്വറിയിൽ എത്താൻ 34കാരനായ ബാറ്ററുടെ യാത്രയ്ക്ക് 14 മാസമെടുത്തു. 2022 ജനുവരിയിൽ, കേപ്ടൗണിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ആയിരുന്നു അവസാനം മുൻ ഇന്ത്യൻ നായകൻ ഫിഫ്റ്റി നേടിയത്.

കോഹ്ലി 23 03 11 17 08 07 307

അന്ന് 201 പന്തിൽ 12 ബൗണ്ടറിയും ഒരു സിക്‌സും സഹിതം 79 റൺസെടുക്കാൻ കോഹ്‌ലിക്ക് ആയിരുന്നു. അതിനു ശേഷം 29, 45, 23, 13, 11, 20, 1, 19, 24, 1, 12, 44, 20, 22, 13 എന്നിങ്ങനെയായിരുന്നു ടെസ്റ്റിലെ കോഹ്‌ലിയുടെ സ്‌കോറുകൾ. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ദിനം കളി നിർത്തുമ്പോൾ കോഹ്‌ലി പുറത്താകാതെ 59 റൺസെടുത്ത് നിൽക്കുകയാണ്.