ശ്രീലങ്കയ്ക്കായി ടെസ്റ്റിലും ഏകദിനത്തിലും പതിനായിരം റണ്‍സ് നേടുക എന്നതാണ് തന്റെ ലക്ഷ്യമെന്ന് അറിയിച്ച് കുശല്‍ മെന്‍ഡിസ്. ശ്രീലങ്കയ്ക്കായി ഒരു കലണ്ടര്‍ ഇയറില്‍ (2018) ആയിരം ടെസ്റ്റ് റണ്‍സ് നേടിയ കുശല്‍ മെന്‍ഡിസ് ആ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ശ്രീലങ്കന്‍ താരമായി മാറിയിരുന്നു. 2464 ടെസ്റ്റ് റണ്‍സും 1404 ഏകദിന റണ്‍സുമുള്ള താരം തന്റെ അരങ്ങേറ്റം 2015ല്‍ ആണ് നടത്തിയത്.
കുറഞ്ഞത് എട്ട്-ഒമ്പത് വര്‍ഷം താന്‍ ശ്രീലങ്കയ്ക്കായി കളിയ്ക്കുമെന്ന് വിശ്വസിക്കുന്ന താരം എല്ലാവര്‍ഷവും ആയിരം റണ്‍സ് നേടുകയെന്ന് ലക്ഷ്യമാണ് ഇപ്പോള്‍ മുന്നില്‍ വെച്ചിരിക്കുന്നത്.