പാക്കിസ്ഥാന് ടീമിലെ തന്റെ സഹതാരമായ ബാബര്‍ അസമിന്റെ വിക്കറ്റ് നേടുകയാണ് തന്റെ അഭിലാഷമെന്ന് പറഞ്ഞ് പാക് യുവ പേസര്‍ ഷഹീന്‍ അഫ്രീദി. പിഎസ്എലില്‍ ലാഹോര്‍ ഖലന്തേഴ്സിന് വേണ്ടി കളിക്കുമ്പോള്‍ ഇത് സാധിച്ചെടുക്കാനാകുമെന്നാണ് താരം പ്രതീക്ഷിക്കുന്നതെന്ന് ട്വിറ്ററിലൂടെയുള്ള ചോദ്യോത്തര വേളയില്‍ താരം പറഞ്ഞു.
2018ല്‍ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തിയ 20 വയസ്സുകാരന്‍ ടീമിന്റെ പ്രധാന ബൗളറായി എല്ലാ ഫോര്‍മാറ്റിലും മാറിക്കഴിഞ്ഞിരിക്കുകയാണ്. ഇതുവരെ 86 അന്താരാഷ്ട്ര വിക്കറ്റാണ് ഷഹീന്‍ പാക്കിസ്ഥാന് വേണ്ടി നേടിയിട്ടുള്ളത്.
മിച്ചല്‍ സ്റ്റാര്‍ക്കിനെയും പാക് ഇതിഹാസം വസീം അക്രമിനെയും ആണ് താന്‍ മാതൃകയാക്കുന്നതെന്ന് പറഞ്ഞ ഷഹീന്‍ അഫ്രീദി അവരില്‍ നിന്ന് താന്‍ ഏറെ കാര്യങ്ങള്‍ പഠിക്കാന്‍ ശ്രമിക്കാറുണ്ടെന്നും വ്യക്തമാക്കി.
ഇക്കഴിഞ്ഞ പിഎസ്എല്‍ സീസണില്‍ തനിക്ക് ബാബര്‍ അസമിന്റെ വിക്കറ്റ് നേടുവാന്‍ കഴിയാത്ത നിരാശയുണ്ടെന്നും ബാവിയില്‍ തന്നെ അത് സാധിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് താരം വെളിപ്പെടുത്തി. പല പ്രമുഖ താരങ്ങളുടെ വിക്കറ്റും പിഎസ്എലില്‍ നേടാനായ തനിക്ക് ബാബറിന്റെ വിക്കറ്റ് ലഭിച്ചില്ല, അത് താന്‍ ഉറ്റുനോക്കുന്ന ഒരു വിക്കറ്റാണന്നും ഷഹീന്‍ അഭിപ്രായപ്പെട്ടു.