പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഹസ്‌നൈൻ വിലക്ക്. താരത്തിന്റെ ആക്ഷൻ നിയമവിരുദ്ധമാണെന്ന് തെളിഞ്ഞതോടെയാണ് ബൗളിംഗിൽ നിന്ന് വിലക്ക് വന്നത്. ലാഹോറിലെ ബയോമെക്കാനിക്കൽ പരിശോധനയിൽ ആക്ഷൻ നിയമവിരുദ്ധമാണെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ മാസം സിഡ്‌നി തണ്ടറുമായുള്ള മത്സരത്തിനിടെ ആയിരുന്നു താരത്തിന്റെ ആക്ഷൻ ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെട്ടത്.
പരിശോധനയിൽ കൈമുട്ട് മടക്കുന്നതിന് ഉള്ള ഐസിസിയുടെ 15 ഡിഗ്രി പരിധി ഹസ്‌നൈൻ ലംഘിച്ചതായി കണ്ടെത്തി. അടുത്ത മാസം ഓസ്‌ട്രേലിയയ്‌ക്കെതിരായ പാക്കിസ്ഥാന്റെ ഹോം പരമ്പര ഇതോടെ താരത്തിന് നഷ്ടമാകും. പാകിസ്താൻ സൂപ്പർ ലീഗിലും താരത്തിന് പന്ത് എറിയാൻ ആകില്ല.