കോഫി വിത് കരൺ എന്ന പരിപാടിയിൽ സ്ത്രീ വിരുദ്ധ പരാമര്ശങ്ങൾ നടത്തിയതിനു ഹർദിക് പാണ്ഡ്യാ, കെഎൽ രാഹുൽ എന്നിവർക്കെതിരെയുള്ള ഏർപ്പെടുത്തിയ വിലക്ക് ബിസിസിഐ കഴിഞ്ഞ ദിവസം പിൻവലിച്ചിരുന്നു, തുടർന്ന് കഴിഞ്ഞ ദിവസം തന്നെ ന്യൂസിലാൻഡ് പര്യടനത്തിൽ പങ്കെടുക്കാൻ വേണ്ടി ഹർദിക് പാണ്ഡ്യാ ന്യൂസിലാൻഡിലേക്ക് തിരിക്കുകയും രാഹുല്‍ ഇന്ത്യ എ ടീമിനോടൊപ്പം ചേരുകയും ചെയ്തിരുന്നു.
ഓസ്ട്രേലിയന്‍ പര്യടനത്തില്‍ മോശം പ്രകടനം കാഴ്ചവെച്ച രാഹുലിന് ഇനി മുന്നില്‍ ഉള്ളത് ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരയാണ്. രാഹുലിനെ ടി20 പരമ്പരക്കുള്ള ടീമില്‍ ഉള്പെടുതും എന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നത്. അത് മുന്നില്‍ കണ്ടാണ് തന്‍റെ ഫോം വീണ്ടെടുക്കാന്‍ വേണ്ടി ഇംഗ്ലണ്ട് ലയണ്‍സിന് എതിരായുള്ള ഇന്ത്യ എയുടെ പരമ്പരയില്‍ രാഹുലിനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
പാണ്ഡ്യക്കും രാഹുലിനും പകരമായി സുബ്മാന്‍ ഗിലിനെയും വിജയ് ശങ്കറിനെയും ആണ് ന്യൂസിലാൻഡ് പര്യടനത്തിനുള്ള ടീമിൽ ഉൾപ്പെടുത്തിയത്. ടി 20 പരമ്പരയിൽ വിശ്രമം അനുവദിച്ച കോഹ്‌ലിക്ക് പകരമായിട്ടായിരിക്കും രാഹുലിന് അവസരം ലഭിക്കുക.