ലിറ്റിൽ മാസ്റ്റേഴ്സ് സി.സി ചാമ്പ്യൻസ് റൗണ്ടിൽ

തിരുവനന്തപുരം: 29-ാമത് ഓൾ കേരള സെലസ്റ്റിയൽ ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്നു നടന്ന ആദ്യഘട്ട സെമിഫൈനലിൽ തകർപ്പൻ ജയത്തോടെ ലിറ്റിൽ മാസ്റ്റേഴ്സ് ക്രിക്കറ്റ് ക്ലബ് ചാമ്പ്യൻസ് റൗണ്ടിലേക്ക് യോഗ്യത നേടി. ആവേശകരമായ മത്സരത്തിൽ തൃശൂർ ട്രൈഡന്റ് ക്രിക്കറ്റ് അക്കാദമിയെ 6 വിക്കറ്റിനാണ് ലിറ്റിൽ മാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്.
ട്രൈഡന്റ് ക്രിക്കറ്റ് അക്കാദമി: 210/5 (30 ഓവർ)
ലിറ്റിൽ മാസ്റ്റേഴ്സ് സി.സി: 215/4 (27.4 ഓവർ)
ആദ്യം ബാറ്റ് ചെയ്ത ട്രൈഡന്റ് അക്കാദമിക്ക് വേണ്ടി പി.എസ് നവനീത് (52 പന്തിൽ 85 റൺസ്) മികച്ച പ്രകടനം കാഴ്ചവെച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ ലിറ്റിൽ മാസ്റ്റേഴ്സ്, രോഹൻ നായരുടെ (66) അർധസെഞ്ചുറിയുടെയും ഹെർമിഷെസ് (44), എ.കെ അർജുൻ (34) എന്നിവരുടെ ബാറ്റിംഗ് മികവിന്റെയും കരുത്തിൽ 14 പന്തുകൾ ബാക്കിനിൽക്കെ ലക്ഷ്യം മറികടന്നത്.
ലിറ്റിൽ മാസ്റ്റേഴ്സ് ൻ്റെ രോഹൻനായർ ആണ് പ്ലെയർ ഓഫ് ദ മാച്ച്.
