കോഴിക്കോടിന്റെ ചരിത്രം പറഞ്ഞ് പ്രഭാത നടത്തം

- Advertisement -

ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോടിന്റെ (IIMK) ആഭിമുഖ്യത്തിൽ നടത്തുന്ന പത്താമത് കാലിക്കറ്റ് ഹാഫ് മാരത്തോണിന്റെ ഭാഗമായി പ്രഭാത നടത്തം സംഘടിപ്പിച്ചു. കോഴിക്കോടിന്റെ ചരിത്രം പറഞ്ഞ പ്രഭാത നടത്തം മാനാംചിറ ചുറ്റിയാരംഭിച്ചു. കോഴിക്കോട് നഗരത്തിന്റെ ചരിത്രമുറങ്ങുന്ന ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ ചുറ്റിയ യാത്ര എസ്എം സ്ട്രീറ്റിൽ അവസാനിച്ചു. ഇന്ത്യൻ ഇൻസ്റ്റിട്യൂട്ട് ഓഫ് മാനേജ്‌മെന്റ് കോഴിക്കോടിലെ വിദ്യാർത്ഥികളും അധ്യാപകരും പ്രഭാത നടത്തത്തിൽ പങ്കെടുത്തു.

പ്രഭാത നടത്തത്തിന്റെ പ്രാധാന്യം സാദാരണക്കാരിൽ എത്തിക്കുകയും കൂടിയാണ് പ്രഭാത നടത്തത്തിന്റെ ലക്ഷ്യങ്ങളിൽ ഒന്ന്. പ്രമുഖ പരിസ്ഥിതി പ്രവർത്തകനായ പ്രൊഫസർ : ടി ശോഭീന്ദ്രൻ പ്രഭാത നടത്തം ഉദ്‌ഘാടനം ചെയ്തു. പത്താമത് കാലിക്കറ്റ് ഹാഫ് മാരത്തോൺ ഫെബ്രുവരി 24 നു നടക്കുന്നത്. പ്രളയ ദുരിതത്തെയും നിപ്പ ബാധയെയും അതിജീവിച്ച കേരള ജനതയുടെ ഒത്തോരുമയെ ആഘോഷിക്കുകയാണ് കാലിക്കറ്റ് മാരത്തോൺ.

കാലിക്കറ്റ് മാരത്തോണിൽ 21-km ഹാഫ്-മാരത്തോണും 10-km മിനി-മാരത്തോണും മത്സരയിനമായും പൊതുജനങ്ങൾക്കായി 3-km വരുന്ന ഡ്രീം റൺ മത്സരേതരയിനമായിട്ടുണ്ട്. കോഴിക്കോട് ബീച്ചിൽ പുലർച്ചെ അഞ്ചരയ്ക്ക് ആരംഭിക്കുന്ന മാരത്തോൺ നഗരത്തിന്റെ പ്രധാന ഭാഗങ്ങളിൽ കൂടെ കടന്നു പോകും. മാരത്തോണിന്റെ സമ്മാനത്തുക നാലര ലക്ഷമാണ്.

താഴെക്കൊടുത്തിരിക്കുന്ന ലിങ്ക് വഴി കാലിക്കറ്റ് മാരത്തോണിന് റെജിസ്റ്റർ ചെയ്യാവുന്നതാണ്.

http://www.calicutmarathon.in/

Advertisement