സ്വര്‍ണ്ണം നിലനിര്‍ത്താനാകാതെ പൂനിയ, നേടിയത് വെങ്കലം

- Advertisement -

2014 ഏഷ്യന്‍ ഗെയിംസിലെ സ്വര്‍ണ്ണ മെഡല്‍ ജേതാവായ സീമ പൂനിയയ്ക്ക് ജക്കാര്‍ത്തയില്‍ തിരിച്ചടി. 62.26 മീറ്റര്‍ ദൂരം എറിഞ്ഞുവെങ്കിലും ചൈനീസ് താരങ്ങള്‍ക്ക് പിന്നില്‍ മൂന്നാം സ്ഥാനത്തെത്തുവാനെ സീമയ്ക്ക് ആയുള്ളു. 65.12 മീറ്റര്‍ ദൂരം എറിഞ്ഞ യാംഗ് ചെന്‍ ആണ് സ്വര്‍ണ്ണം നേടിയത്. ചൈനയുടെ തന്നെ ബിന്‍ ഫെംഗ് 64.25 മീറ്റര്‍ എറിഞ്ഞ് വെള്ളിയും സ്വന്തമാക്കി.

സീമയ്ക്കൊപ്പം മത്സര രംഗത്തുള്ള സന്ദീപ് കുമാരിയക്ക് 54.61 മീറ്റര്‍ ദൂരത്തോടെ 5ാം സ്ഥാനത്ത് മാത്രമേ എത്തുവാനായുള്ളു.

Advertisement