ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഷൂട്ടറായി രാഹി

- Advertisement -

പതിനെട്ടാമത് ഏഷ്യൻ ഗെയിംസിൽ ചരിത്ര നേട്ടമാണ് രാഹി സര്‍ണോബാട് സ്വന്തമാക്കിയത്. ഏഷ്യൻ ഗെയിംസിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ വനിതാ ഷൂട്ടറായി ഈ കൊഹ്ലപ്പൂരുകാരി. 27 കാരിയായ രാഹി ആവേശോജ്വലമായ മത്സരത്തിനൊടുവിലാണ് സുവർണ നേട്ടം കൈവരിക്കുന്നത്. ഷൂട്ടിങ്ങിൽ സ്വർണം നേടുന്ന ആറാം ഇന്ത്യൻ താരമായി മാറി രാഹി. ചൗധരി, ജസ്പാൽ റാണ, റൺധിർ സിംഗ്, ജിത്തു റായ്, രഞ്ജൻ സോധി എന്നിവരാണ് മറ്റു താരങ്ങൾ.

25 മീറ്റര്‍ പിസ്റ്റള്‍ വനിത വിഭാഗത്തിൽ തായ്‌ലണ്ടിന്റെ നഫസ്വൻ യങ്‌പൈബൂണിനെ ഷൂട്ടോഫിലാണ് പരാജയപ്പെടുത്തിയത്. ഇരു താരങ്ങളും 34 പോയിന്റുമായി സമനില നേടിയപ്പോളാണ് മത്സരം ഷൂട്ടോഫിലേക്ക് പോയത്. ഷൂട്ടോഫിൽ ഇരു താരങ്ങളും നാല് തവണ ലക്ഷ്യം കണ്ടപ്പോൾ വീണ്ടു മറ്റൊരു റൗണ്ട് ഷൂട്ടോഫ് നടന്നു. യങ്‌പൈബൂണിനു രണ്ട് തവണ മാത്രമേ ലക്ഷ്യം കാണാൻ സാധിച്ചുള്ളൂ, അതെ സമയം മൂന്നു തവണ ലക്ഷ്യം കണ്ട രാഹി സ്വർണവും സ്വന്തമാക്കി.

Advertisement