ഏഷ്യൻ ഗെയിംസിന്റെ സമാപന ചടങ്ങിൽ റാണി രാംപാൽ പതാകയേന്തും

ഇൻഡിനേഷ്യയിൽ വെച്ച് നടക്കുന്ന പതിനെട്ടാമത് ഏഷ്യൻ ഗെയിംസ് സമാപനച്ചടങ്ങില്‍ ഇന്ത്യൻ വനിത ഹോക്കി ടീം ക്യാപ്റ്റന്‍ റാണി രാംപാല്‍ പതാകയേന്തും. ഉദ്ഘാടന ചടങ്ങില്‍ ജാവലിന്‍ ത്രോ താരം നീരജ് ചോപ്രയായിരുന്നു ഇന്ത്യൻ പതാകയേന്തിയിരുന്നത്.

കഴിഞ്ഞ ഇരുപത് വർഷത്തിലാദ്യമായി ഫൈനലിൽ കടന്ന ഇന്ത്യൻ വനിതാ ഹോക്കി ടീം വെള്ളി നേടിയിരുന്നു. ജപ്പാനോട് ഫൈനലിൽ പരാജയപ്പെട്ടെങ്കിലും ഇന്ത്യയുടെ യശസ്സുയർത്താൻ റാണി നയിച്ച ഇന്ത്യൻ ടീമിനായി. ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍ പ്രസിഡന്റ് നരീന്ദര്‍ ബത്രയാണ് സമാപനച്ചടങ്ങിലെ പതാകവാഹകയായി റാണി രാംപാലിനെ പ്രഖ്യാപിച്ചത്.