കോഹ്‍ലിയ്ക്ക് കീഴില്‍ നാട്ടില്‍ ആദ്യമായി പരമ്പര കൈവിട്ട് ഇന്ത്യ

Sports Correspondent

ഒടുവില്‍ അതും സംഭവിച്ചു. കോഹ്‍ലിയുടെ കീഴില്‍ ഇന്ത്യ നാട്ടില്‍ നടത്തിയ അപരാജിത പരമ്പര വിജയങ്ങളുടെ ജൈത്രയാത്രയ്ക്ക് ഒടുവില്‍ ബെംഗളൂരുവിന്റെ മണ്ണില്‍ അവസാനം. ഇന്ത്യ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയില്‍ കോഹ്‍ലി ക്യാപ്റ്റനായ ശേഷം നേരിടുന്ന ആദ്യ പരാജയമായിരുന്നു ഇന്നത്തേത്. 2016നു ശേഷം ഇന്ത്യയുടെ ഏത് ഫോര്‍മാറ്റിലുമുള്ള ആദ്യ പരമ്പര പരാജയം കൂടിയാണ് ഇന്നത്തെ ഏഴ് വിക്കറ്റ് പരാജയം.

വിരാട് കോഹ്‍ലിയെ വെല്ലുന്ന പ്രകടനവുമായി ഗ്ലെന്‍ മാക്സ്വെല്‍ അരങ്ങ് തകര്‍ത്തപ്പോള്‍ 190/4 എന്ന ഇന്ത്യയുടെ കൂറ്റന്‍ സ്കോര്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഓസ്ട്രേലിയ മറികടക്കുകയായിരുന്നു.