ഈ കൊല്ലത്തെ ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനൽ മുംബൈയിലെ മുംബൈ ഫുട്ബോൾ അറീനയിൽ വെച്ച് നടക്കും. ഐ.എസ്.എൽ ടീമായ മുംബൈ സിറ്റിയുടെ ഹോം ഗ്രൗണ്ട് ആണ് മുംബൈ ഫുട്ബോൾ അറീന. മാർച്ച് 17നാണ് ഫൈനൽ. മാർച്ച് 8 മുതൽ 12 വരെയുള്ള തിയ്യതികളിൽ സെമി ഫൈനൽ മത്സരങ്ങൾ അരങ്ങേറും.
സെമി ഫൈനൽ മത്സരങ്ങളുടെ ആദ്യ പാദം 8,9 തിയ്യതികളിലും രണ്ടാം പാദം 11,12 തിയ്യതികളിലും നടക്കും. പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തും നാലാം സ്ഥാനത്തും എത്തിയവർ തമ്മിൽ ഒന്നാം സെമി ഫൈനൽ മത്സരവും പട്ടികയിൽ രണ്ടും മൂന്നും സ്ഥാനത്ത് എത്തിയവർ രണ്ടാം സെമി ഫൈനലിലും ഏറ്റുമുട്ടും.
🚨 #HeroISLFinal UPDATE 🚨
A new #HeroISL champion will be crowned as Apun ka Arena will host the finale of this season! 🏟💥#LetsFootball #ApunKaTeam 🔵 pic.twitter.com/YjSC6feIgz
— Mumbai City FC (@MumbaiCityFC) March 1, 2019
ബെംഗളൂരു, എഫ്.സി ഗോവ, മുംബൈ സിറ്റി, നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എന്നിവർ നേരത്തെ സെമി ഉറപ്പിച്ചിരുന്നു. ആദ്യ ഐ.എസ്.എൽ ഫൈനൽ നടന്നതും മുംബൈയിൽ വെച്ചായിരുന്നു. അന്ന് കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ച് എ.ടി.കെ കിരീടം ചൂടിയിരുന്നു