പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സിആര്‍പിഎഫ് ജവാന്മാരുടെ കുടുംബത്തിനു സഹായം നല്കി ശിഖര്‍ ധവാന്. ട്വിറ്ററിലൂടെ തന്റെ ആരാധകരോട് അവരാല്‍ കഴിയുന്ന സഹായം ചെയ്യണമെന്നും ശിഖര്‍ ആവശ്യപ്പെടുന്നുണ്ട്. മരിച്ചവരെ തിരിച്ചുകൊണ്ടുവരാനാകില്ല, ഈ ചെയ്യുന്നത് അവര്‍ക്കൊരു ആശ്വാസമാകുമെന്നും കരുതുന്നില്ല, ചെയ്യാവുന്നതില്‍ ചെറിയ കാര്യമാണ് ഇതെന്ന് പറയുന്ന ശിഖര്‍ സംഭവത്തില്‍ താന്‍ ഏറെ ദുഖിതനാണെന്ന് പറയുന്നുണ്ട്.
This is the least we can do. Jis se jitna ban pade utna zaroor karein. Jai Hind🙏#standwithforces #pulwama pic.twitter.com/HvzzXi8ERb
— Shikhar Dhawan (@SDhawan25) February 17, 2019
ശിഖര്‍ ധവാന് കൊടുത്ത സഹായധനം എത്രയാണെന്ന് താരം വ്യക്തമാക്കിയിട്ടില്ല. നേരത്തെ വിരേന്ദര്‍ സെഹ്വാഗ് വീരമൃത്യ വരിച്ച ജവാന്മാരുടെ കുടുംബത്തിലെ കുട്ടികളുടെ വിദ്യാഭ്യാസം സൗജന്യമായി തന്റെ സ്കൂളില്‍ പൂര്‍ത്തിയാക്കാമെന്ന് വാഗ്ദ്ധാനം ചെയ്തിരുന്നു.
Nothing we can do will be enough, but the least I can do is offer to take complete care of the education of the children of our brave CRPF jawans martyred in #Pulwama in my Sehwag International School @SehwagSchool , Jhajjar. Saubhagya hoga 🙏 pic.twitter.com/lpRcJSmwUh
— Virender Sehwag (@virendersehwag) February 16, 2019