2019 ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ പേസ് ബൗളര്‍മാര്‍ ആരായിരിക്കണമെന്ന് അഭിപ്രായപ്പെട്ട് ആശിഷ് നെഹ്റ. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ എന്തായാലും ടീമിലെത്തുമെന്നത് ഏറെക്കുറെ ഉറപ്പാണെങ്കിലും നാലാമത്തെ താരമാരാകുമെന്നാണ് ചര്‍ച്ചകള്‍ സജീവമാകുന്നത്. ഖലീല്‍ അഹമ്മദും ഉമേഷ് യാദവും സിദ്ധാര്‍ത്ഥ് കൗളുമാണ് നാലാം സ്ഥാനത്തിനായി മുന്‍ പന്തിയിലുള്ളത്.
ഇവരില്‍ ഉമേഷ് യാദവിനെയാവും താന്‍ തിരഞ്ഞെടുക്കുകയെന്നാണ് ആശിഷ് നെഹ്റ വ്യക്തമാക്കുന്നത്. ലോകകപ്പില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ് ശീലമുള്ള താരമാണ് ഉമേഷ് യാദവ്. 2015 ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്നു ഉമേഷ്. അതേ സമയം ഖലീലിനു അത്രയും അനുഭവസമ്പത്തില്ല. ഫസ്റ്റ്-ക്സാസ് ക്രിക്കറ്റ് കളിച്ചുള്ള ശീലവുമില്ല. താരത്തിന്റെ വേഗതയും അല്പം കുറഞ്ഞിട്ടുണ്ടെങ്കിലും അത് സ്വാഭാവികമാണ്, ഖലീല്‍ പഠിച്ച് മെച്ചപ്പെടാനുള്ളതിനാല് അല്പം കൂടി കാത്തിരിക്കേണ്ടതുണെന്നാണ് തന്റെ അഭിപ്രായമെന്നും നെഹ്റ പറഞ്ഞു.