സൂപ്പർ സ്റ്റുഡിയോ മലപ്പുറം വിജയവഴിയിൽ

Newsroom

ജയമില്ലാതിരുന്ന രണ്ട് മത്സരങ്ങൾക്ക് ശേഷം സൂപ്പർ സ്റ്റുഡിയോ മലപ്പുറം വീണ്ടും വിജയ വഴിയിൽ. ഇന്നലെ വെള്ളമുണ്ട അഖിലേന്ത്യാ സെവൻസിലാണ് സൂപ്പർ സ്റ്റുഡിയോ വിജയം കരസ്ഥമാക്കിയത്. ജിംഖാന തൃശ്ശൂരിനെ ആണ് ഇന്നലെ സൂപ്പർ തോൽപ്പിച്ചത്. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കായുരുന്നു ജയം. സൂപ്പറിന്റെ അവസാന ഏഴു മത്സരങ്ങളിലെ രണ്ടാം വിജയം മാത്രമാണിത്.

ഇന്ന് വെള്ളമുണ്ടയിൽ എ എഫ് സി അമ്പലവയൽ എ വൈ സിയെ നേരിടും.