അയര്‍ലണ്ടിനെതിരെ മൂന്ന് ഫോര്മാറ്റിലക്കുമുള്ള ടീമുകളെ പ്രഖ്യാപിച്ച് അഫ്ഗാനിസ്ഥാന്. എന്നാല്‍ ടെസ്റ്റില്‍ സൂപ്പര്‍ താരം മുജീബ് ഉര് റഹ്മാനെ പുറത്തിരുത്തിയാണ് അഫ്ഗാനിസ്ഥാന് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. ഡെറാഡൂണില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയില്‍ നിന്ന് താരത്തെ ഒഴിവാക്കിയെങ്കിലും ഏകദിന ടി20 ടീമുകളില്‍ താരത്തിനു ഇടം ലഭിച്ചിട്ടുണ്ട്. മൂന്ന് ടി20 മത്സരങ്ങളിലും അഞ്ച് ഏകദിനങ്ങളിലും ഒരു ടെസ്റ്റ് മത്സരത്തിലുമാണ് ടീമുകള്‍ പങ്കെടുക്കുക. ഫെബ്രുവരി 21നാണ് പര്യടനം ആരംഭിക്കുന്നത്. ബെംഗളൂരുവില്‍ ആദ്യ ടെസ്റ്റ് കളിച്ച സ്ക്വാഡിലേക്ക് മൂന്ന് പുതിയ താരങ്ങളെയാണ് അഫ്ഗാനിസ്ഥാന് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ടെസ്റ്റ്: അസ്ഗര്‍ അഫ്ഗാന്, മുഹമ്മദ് ഷെഹ്സാദ്, ഇഹ്സാന്‍ ജനത്, ജാവേദ് അഹമ്മദി, റഹ്മത് ഷാ, നാസിര്‍ ജമാല്‍, ഹസ്മത്തുള്ള ഷഹീദി, ഇക്രം അലി ഖില്, മുഹമ്മദ് നബി, റഷീദ് ഖാന്, വഫാദാര്‍ മാമൊന്ദ്, യമീന് അഹമ്മദ്സായി, ഷറഫുദ്ദീന് അഷ്റഫ്, വഖാര്‍ സലാംഖൈല്‍
ടി20: അസ്ഗര്‍ അഫ്ഗാന്, ഉസ്മാന് ഖനി, നജീബ് തരാകായി, ഹസ്രത്തുള്ള സാസായി, സമിയുള്ള ഷിന്‍വാരി, മുഹമ്മദ് നബി, ഷഫീക്കുള്ള ഷഫാക്, റഷീദ് ഖാന്, നജീബുള്ള സദ്രാന്, കരിം ജനത്, ഫരീദ് മാലിക്, സയ്യദ് ഷിര്‍സാദ്, സിയ-ഉര്-റഹ്മാന്, മുജീബ് ഉര് റഹ്മാന്, സഹീര്‍ ഖാന്, ഷറഫുദ്ദീന് അഷ്റഫ്
ഏകദിനം: അസ്ഗര്‍ അഫ്ഗാന്, മുഹമ്മദ് ഷെഹ്ദാസ്, നൂര്‍ അലി സദ്രാന്, ജാവേദ് അഹമ്മദി, ഹസ്രത്തുള്ള സാസായി, സമിയുള്ള ഷിന്‍വാരി, മുഹമ്മദ് നബി, റഷീദ് ഖാന്, നജീബുള്ള സദ്രാന്, കരിം ജനത്, ഫരീദ് മാലിക്, സയ്യദ് ഷിര്‍സാദ്, ഇക്രം അലി ഖില്, ഹസമത്തുള്ള ഷഹീദി, ഗുല്‍ബാദിന്‍ നൈബ്, ദവലത് സദ്രാന്, സഹീര്‍ ഖാന്, മുജീബ് ഉര് റഹ്മാന്, ഷപൂര്‍ സദ്രാന്