ശ്രീലങ്കയ്ക്കെതിരെ ഗാബയിലെ ഡേ നൈറ്റ് ടെസ്റ്റില്‍ ഒരിന്നിംഗ്സിനും 40 റണ്‍സിന്റെയും ജയം സ്വന്തമാക്കി ഓസ്ട്രേലിയ. ഇന്ന് ടെസ്റ്റിന്റെ മൂന്നാം ദിവസം രണ്ടാം ഇന്നിംഗ്സില്‍ ശ്രീലങ്കയെ 139 റണ്‍സിനു പുറത്താക്കുകയായിരുന്നു ഓസ്ട്രേലിയ. പാറ്റ് കമ്മിന്‍സ് ആറ് വിക്കറ്റും ജൈ റിച്ചാര്ഡ്സണ് രണ്ട് വിക്കറ്റും നേടിയപ്പോള്‍ നഥാന്‍ ലയണിനു ഒരു വിക്കറ്റ് ലഭിച്ചു. ലഹിരു കുമര പരിക്കേറ്റതിനാല്‍ ബാറ്റ് ചെയ്യാന്‍ എത്തീരുന്നില്ല.
32 റണ്‍സ് നേടിയ ലഹിരു തിരിമന്നേയാണ് ടീമിന്റെ ടോപ് സ്കോറര്‍. നിരോഷന്‍ ഡിക്ക്വെല്ലയും സുരംഗ ലക്മലും 24 വീതം റണ്‍സ് നേടി. 50.5 ഓവറിലാണ് ശ്രീലങ്കയുടെ ഇന്നിംഗ്സിനു തിരശ്ശീല വീണത്. ആദ്യ ഇന്നിംഗ്സില്‍ ലങ്ക 144 റണ്‍സിനു പുറത്തായിരുന്നു.