ടിറ്റെയുടെ ബ്രസീൽ പരിശീലക ഭാവി കോപ അമേരിക്കയെ അപേക്ഷിച്ചാകില്ല എന്ന് ബ്രസീൽ ഫുട്ബോൾ ഫെഡറേഷൻ. ടിയെയ്ക്ക് നാലുവർഷത്തെ കരാർ ഉണ്ട് അതുവരെ ടിറ്റെയുടെ ജോലിക്ക് യാതൊരു ഭീഷണിയും ഉണ്ടാകില്ല എന്നും ഫെഡറേഷൻ പറഞ്ഞു. ഈ വരുന്ന ജൂണിൽ ബ്രസീലിൽ വെച്ചാണ് കോപ അമേരിക്ക നടക്കുന്നത്.
ബ്രസീൽ കപ്പ് നേടുമെന്നാണ് പ്രതീക്ഷിക്കുന്നത് എങ്കിലും അത് നേടിയില്ലാ എങ്കിലും ടിറ്റെ തന്നെ പരിശീലകനായി തുടരും എന്നും ബ്രസീൽ എഫ് എ പറഞ്ഞു. താരതമ്യേന എളുപ്പമുള്ള ഗ്രൂപ്പാണ് കോപയിൽ ബ്രസീലിന് കിട്ടിയിരിക്കുന്നത്. ബൊളീവിയ, പെറു, വെനിസ്വേല എന്നിവരാണ് ബ്രസീലിന്റെ ഗ്രൂപ്പിൽ ഉള്ളത്.
കഴിഞ്ഞ കോപ അമേരിക്കയിൽ ബ്രസീലിന്റെ മോശം പ്രകടനങ്ങൾക്ക് ശേഷമാണ് ടിറ്റെ ബ്രസീലിന്റെ ചുമതലയേറ്റത്. അതിനു ശേഷം ബ്രസീൽ മികച്ച ഫുട്ബോൾ ആണ് കളിച്ചത്. പക്ഷെ ലോകകപ്പിലെ നിരാശ ടിറ്റയുടെ ജോലിക്ക് ഭീഷണി നൽകിയിരുന്നു.