“കോഹ്‌ലി ലോകം കണ്ട എക്കാലത്തെയും മികച്ച ഏകദിന താരമാവും”

Staff Reporter

വിരാട് കോഹ്‌ലി ലോകം കണ്ട എക്കാലത്തെയും മികച്ച ഏകദിന താരമാവുമെന്ന് മുൻ ഓസ്‌ട്രേലിയൻ താരം ഡീൻ ജോൺസ്. സച്ചിൻ ടെണ്ടുൽക്കറോടുള്ള ബഹുമാനം നിലനിർത്തികൊണ്ടുതന്നെയാണ് താൻ ഇത് പറയുന്നതെന്നും ഡീൻ ജോൺസ് പറഞ്ഞു. കോഹ്‌ലിയുടെ 39 സെഞ്ചുറികളിൽ 32ലും ഇന്ത്യ ജയിച്ചിരുന്നെന്നും ഡീൻ ജോൺസ് പറഞ്ഞു. ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 10000 റൺസ് തികച്ച താരവും വിരാട് കോഹ്‌ലി ആയിരുന്നു.

ഏകദിനത്തിൽ 49 സെഞ്ചുറികൾ നേടിയ സച്ചിൻ ടെണ്ടുൽക്കറെ വിരാട് കോഹ്‌ലി അടുത്ത് തന്നെ മറികടക്കുമെന്നാണ് കരുതപ്പെടുന്നത്. ഓസ്ട്രലിയക്കെതിരെയുള്ള രണ്ടാം ഏകദിനത്തിൽ തന്റെ 39മത്തെ സെഞ്ചുറി വിരാട് കോഹ്‌ലി പൂർത്തിയാക്കിയിരുന്നു. ഓസ്ട്രലിയയിൽ മാത്രം 11 സെഞ്ചുറികൾ കോഹ്‌ലിയുടെ പേരിലുണ്ട്. ഓസ്ട്രലിയൻ മണ്ണിൽ കോഹ്‌ലിയെക്കാൾ സെഞ്ചുറികൾ നേടിയ മറ്റൊരു താരം ഇല്ല എന്നതും കോഹ്‌ലിയുടെ കഴിവ് പുറത്തുകാണിക്കുന്നതാണ്.