ഋഷഭ് പന്തിനു ഓസ്ട്രേലിയയ്ക്കെതിരെയുള്ള ഏകദിനങ്ങളില്‍ വിശ്രമം നല്‍കിയതാണെന്നും ഡ്രോപ് ചെയ്തതല്ലെന്നും പറഞ്ഞ് മുഖ്യ സെലക്ടര്‍ എംഎസ്കെ പ്രസാദ്. ഇന്ത്യയുടെ ലോകകപ്പ് പദ്ധതിയുടെ ഭാഗമാണ് ഋഷഭ് പന്തെന്നും പ്രസാദ് പറഞ്ഞു. മൂന്ന് ടി0, നാല് ടെസ്റ്റ് എന്നിങ്ങനെ ഓസ്ട്രേലിയയില്‍ കളിച്ച പന്തിനു വിശ്രമം ആവശ്യമാണെന്ന് തോന്നി. രണ്ടാഴ്ചത്തെ പൂര്‍ണ്ണ വിശ്രമം ആവശ്യമായിരുന്നു. ഇംഗ്ലണ്ട് ലയണ്‍സിനെതിരെ താരം കളിയ്ക്കണമോ എന്നതും ഇതിനു ശേഷം മാത്രമേ തീരുമാനിക്കുകയുള്ളു. അതിനാല്‍ തന്നെ താരം ഇന്ത്യയുടെ ലോകകപ്പ് ടീമിലേക്ക് മുന്‍ നിരയില്‍ തന്നെയുണ്ടാകുമെന്നും പ്രസാദ് പറഞ്ഞു.
ടെസ്റ്റ് ടീമിലേക്ക് എടുക്കുമ്പോള്‍ ഏവര്‍ക്കും പന്തിന്റെ ബാറ്റിംഗ് വൈദഗ്ദ്യത്തെക്കുറിച്ച് എതിരഭിപ്രായമില്ലായിരുന്നു എന്നാല്‍ കീപ്പിംഗിനെക്കുറിച്ച് ചിലര്‍ നെറ്റി ചുളിപ്പിച്ചു. ഒരു ടെസ്റ്റില്‍ 11 ക്യാച്ചുകളോടെ പന്ത് തന്റെ സെലക്ഷനെ ന്യായീകരിക്കുന്ന പ്രകടനമാണ് ഓസ്ട്രേലിയയില്‍ പുറത്തെടുത്തതെന്ന് പ്രസാദ് പറഞ്ഞു.