ഏഷ്യാ കപ്പ് ഇന്ന് മുതൽ, ആദ്യ മത്സരത്തിൽ യു എ ഇയും ബഹ്റൈനും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഏഷ്യൻ ഫുട്ബോൾ രാജാക്കന്മാരെ കണ്ടെത്താനുള്ള ഏഷ്യാകപ്പ് പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാകും. യു എ ഇ ആതിഥ്യം വഹിക്കുന്ന ടൂർണമെന്റ് ആയതു കൊണ്ട് തന്നെ വിജയിച്ച് കൊണ്ട് തുടങ്ങാൻ തന്നെയാകും യു എ ഇ ആഗ്രഹിക്കുന്നത്. ഇന്ത്യ അടക്കമുള്ള ഗ്രൂപ്പ് എയിലെ മത്സരമാണ് എന്നതു കൊണ്ട് ഈ ഫലങ്ങൾ ഇന്ത്യക്കും നിർണായകമാകും. ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനക്കാർ ആകുൻ എന്ന് പ്രവചിക്കപ്പെടുന്ന ടീമാണ് യു എ ഇ.

നല്ല ഫോമും സ്വന്തം കാണികളുടെ പിന്തുണയും യു എ ഇക്ക് വലിയ കരുത്ത് ആകും. മുമ്പ് ജപ്പാനെ ഏഷ്യൻ ചാമ്പ്യന്മാരാക്കിയിട്ടുള്ള ആൽബർട്ടോ സെക്കറോനിയാണ് യു എ ഇയുടെ പരിശീലകൻ. സൂപ്പർ താരം ഒനർ അബ്ദു റഹ്മാന്റെ അഭാവം എങ്ങനെ യു എ ഇയെ ബാധിക്കും എന്നതും ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നു. കിരീടം നേടാൻ ആകും എന്ന് തന്നെയാണ് യു എ ഇ വിശ്വസിക്കുന്നത്.

അത്ര മികച്ച ഫോമിൽ അല്ലാത്ത ബഹ്റൈൻ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി നോക്കൗട്ട് റൗണ്ടിൽ എത്താം എന്നാണ് പ്രതീക്ഷിക്കുന്നത്. യു എ ഇക്ക് എതിരെ ഒരു സമനില എങ്കിലും നേടാൻ ആകും എന്ന് ബഹ്റൈൻ കരുതുന്നു. അവസാനം ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ 2-1ന് യു എ ഇ വിജയിച്ചിരുന്നു. ഇന്ന് രാത്രി 9.30നാണ് മത്സരം നടക്കുക.