സിഡ്നിയില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയെ ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ വരവേറ്റത് ഷോര്‍ട്ട് ബോളുകളിലൂടെയാണ്. ആദ്യ സെഷനില്‍ ചേതേശ്വര്‍ പുജാരയെയും മയാംഗ് അഗര്‍വാളിനെയും തുടരെ ഷോര്‍ട്ട് ബോളുകള്‍ എറിഞ്ഞ് പരീക്ഷിക്കുന്ന നയമാണ് ഇന്ന് മത്സരത്തിന്റെ ആദ്യ സെഷന് ഓസ്ട്രേലിയ കൈക്കൊണ്ടത്. ആദ്യ ദിവസത്തിനു ശേഷം ബാറ്റിംഗ് എളുപ്പമാവുമെന്നത് കണക്കിലെടുക്കുകയും സ്പിന്നിനു അനുകൂലമാകുന്ന പിച്ചില്‍ ഇന്ത്യ മികവ് പുലര്‍ത്തുവാന്‍ സാധ്യതയുണ്ടെന്നതുമാണ് ആദ്യ ദിവസം പേസര്‍മാര്‍ക്ക് ലഭിയ്ക്കുന്ന ആനുകൂല്യം മുതലാക്കുവാന്‍ ഓസ്ട്രേലിയയെ പ്രേരിപ്പിച്ചത്.
എന്നാല്‍ നിരവധി തവണ ഹെല്‍മറ്റില്‍ പന്തിടിച്ചുവെങ്കിലും ആദ്യ സെഷന് വിജയകരമായി അതിജീവിക്കുവാന്‍ ഇന്ത്യന്‍ ജോഡിയ്ക്കായി. രണ്ടാം വിക്കറ്റില്‍ 59 റണ്‍സ് നേടിയാണ് ആദ്യ സെഷന് മയാംഗു പുജാരയും അതിജീവിച്ചത്. ഇന്നിംഗ്സ് മെല്ലെയായിരുന്നുവെങ്കിലും ആദ്യ സെഷനില്‍ കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ മുന്നോട്ട് നീങ്ങുക എന്ന നയമാണ് ഇന്ത്യയുടെ ബാറ്റിംഗ് നിര കൈക്കൊണ്ടത്.