കോൺസ്റ്റന്റൈനെ പുറത്താക്കുമോ? പ്രതികരണവുമായി എ ഐ എഫ് എഫ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ പരിശീലകൻ കോൺസ്റ്റന്റൈനെ പുറത്താക്കാൻ ഒരുങ്ങുകയാണെന്ന വാർത്തകളിൽ എ ഐ എഫ് എഫിന്റെ ഔദ്യോഗിക പ്രതികരണം. ഈ വാർത്തകൾ തങ്ങൾ നിഷേധിക്കുന്നു എന്ന് എ ഐ എഫ് എഫ് ഔദ്യോഗിക കുറിപ്പിൽ അറിയിച്ചു. മാധ്യമങ്ങൾ അടിസ്ഥാന രഹിതമായ വാർത്തകൾ പടച്ചു വിടുകയാണെന്നും എ ഐ എഫ് എഫ് പറഞ്ഞു.

ഏഷ്യാ കപ്പിന് ഒരുങ്ങുന്നതിനിടെയാണ് കോൺസ്റ്റന്റൈനെ പുറത്താക്കാൻ ഇന്ത്യ ശ്രമിക്കുന്നു എന്ന വാർത്തകൾ ദേശീയ മാധ്യമങ്ങൾ പുറത്തു വിട്ടത്. ഈ മാധ്യമങ്ങളെ എ ഐ എഫ് എഫ് ജനറൽ സെക്രട്ടറി കുശാൽ ദാസ് ശക്തമായ ഭാഷയിൽ വിമർശിച്ചു. ഇന്ത്യ ഒരു വലിയ ടൂർണമെന്റിന് ഒരുങ്ങുന്ന സമയത്ത് ഇത്തരം അനാവശ്യ വിവാദങ്ങൾ ഉണ്ടാക്കേണ്ടതില്ലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

കോൺസ്റ്റന്റൈൻ ഇന്ത്യയെ എത്ര മെച്ചപ്പെടുത്തി എന്ന് എല്ലാവർക്കും അറിയാം. ഇന്ത്യയുടെ റാങ്കിംഗ് തന്നെ അത് വ്യക്തമാക്കുന്നു. കോൺസ്റ്റന്റൈനെ മാറ്റുന്നതിൽ ഒരു ചർച്ചയും ഇപ്പോൾ ഇല്ലായെന്നും 2019 ജനുവരി അവസാനം വരെ അദ്ദേഹത്തിന് കരാറുണ്ട് എന്നും അതുവരെ ആശങ്ക ആർക്കും വേണ്ട എന്നും കുശാൽ ദാസ് പറഞ്ഞു.