ആദ്യ ടെസ്റ്റിൽ പാകിസ്ഥാനെതിരെ സൗത്ത് ആഫ്രിക്കക്ക് ജയം

Staff Reporter

Download the Fanport app now!
Appstore Badge
Google Play Badge 1

പാകിസ്താനെതിരെയുള്ള സൗത്ത് ആഫ്രിക്കയുടെ ആദ്യ ടെസ്റ്റ് മത്സരത്തിൽ സൗത്ത് ആഫ്രിക്കക്ക് ജയം. ആറ് വിക്കറ്റിനാണ് സൗത്ത് ആഫ്രിക്ക ജയം സ്വന്തമാക്കിയത്.  63 റൺസ് നേടി പുറത്താവാതെ നിന്ന ഹാഷിം ആംലയുടെ പ്രകടനമാണ് സൗത്ത് ആഫ്രിക്കയുടെ ജയം അനായാസമാക്കിയത്.

നേരത്തെ പാകിസ്താന്റെ ആദ്യ ഇന്നിംഗ്സ് 181 റൺസിനും രണ്ടാമത്തെ ഇന്നിംഗ്സ് 190 റൺസിനും അവസാനിച്ചിരുന്നു.പാകിസ്ഥാൻ നിരയിൽ ആദ്യ ഇന്നിങ്സിൽ 71 റൺസ് എടുത്ത ബാബർ അസമും രണ്ടാം ഇന്നിങ്സിൽ 57 റൺസ് എടുത്ത ഇമാമുൽ ഹഖും 65 റൺസ് എടുത്ത ഷാൻ മസൂദും മാത്രമേ പിടിച്ചു നിന്നുള്ളൂ.

ആദ്യ ഇന്നിങ്സിൽ 223 റൺസ് എടുത്ത സൗത്ത് ആഫ്രിക്ക 42 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കിയിരുന്നു. രണ്ടാം ഇന്നിങ്സിൽ 149 റൺസ് ലക്‌ഷ്യം വെച്ച് ഇറങ്ങിയ സൗത്ത് ആഫ്രിക്കക്ക് റൺസ് എടുക്കുന്നതിനു മുൻപ് തന്നെ മാർക്രത്തിന്റെ വിക്കറ്റ് നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ 50 റൺസ് എടുത്ത എൽഗറും 63 റൺസ് എടുത്ത ഹാഷിം ആംലയും ചേർന്ന 119 റൺസിന്റെ രണ്ടാം വിക്കറ്റ് കൂട്ട്കെട്ട് സൗത്ത് ആഫ്രിക്കയെ ജയത്തോടെ അടുപ്പിക്കുകയായിരുന്നു.

ജയത്തോടെ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിൽ സൗത്ത് ആഫ്രിക്ക 1-0ന് മുൻപിലെത്തി.